കോട്ടയം: ടി.വി പുരത്തെ വീട്ടിൽ ഹാദിയക്ക് കടുത്ത നിയന്ത്രണങ്ങളാണ് നേരിടേണ്ടി വരുന്നതെന്ന് വനിത കമീഷൻ ചെയര്പേഴ്സൻ എം.സി. ജോസഫൈന്. സുഹൃത്തുക്കളുമായി സഹവസിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. കടുത്ത നിയന്ത്രണങ്ങളാണ് ഹാദിയ നേരിടുന്നതെന്ന് ബോധ്യമായതായും അവർ പറഞ്ഞു. ഹാദിയയുടെ വീട്ടിലെത്തിയശേഷം പ്രതികരിക്കുകയായിരുന്നു അവർ.
സ്വന്തം വിശ്വാസവും ജീവിതവും തെരഞ്ഞെടുക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കിയിട്ടുള്ളതാണ്. കോടതി നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന സാഹചര്യമുണ്ടാകാൻ പാടില്ല. ഇക്കാര്യങ്ങള്‍ സുപ്രീംകോടതിയില്‍ ബോധിപ്പിക്കും. പിതാവിെൻറ അനുവാദത്തോടെ മാത്രമേ പ്രായപൂര്‍ത്തിയായ മകളെ കാണാന്‍ കഴിയൂവെന്ന സ്ഥിതി ആശാസ്യമല്ല. ഡല്‍ഹിയിലേക്കുള്ള യാത്രയില്‍ മതിയായ സുരക്ഷ ഉറപ്പുവരുത്തുന്നതിന് പൊലീസ് കൈക്കൊണ്ട നടപടികളെക്കുറിച്ച് ജില്ല പൊലീസ് മേധാവിയില്‍നിന്ന് അടിയന്തരമായി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.