തിരുവനന്തപുരം: ഹാദിയ വീട്ടുതടങ്കലിലാണെന്ന പരാതിയെക്കുറിച്ച് അന്വേഷിച്ച് വിശദീകരണം സമർപ്പിക്കണമെന്ന ഉത്തരവ് പാലിക്കാത്ത കോട്ടയം ജില്ല പൊലീസ് മേധാവിയുടെ നടപടിയിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ അതൃപ്തി രേഖപ്പെടുത്തി. മതിയായ സമയം നൽകിയിട്ടും അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാത്ത നടപടി നിർഭാഗ്യകരമാണെന്ന് കമീഷൻ അംഗം കെ. മോഹൻകുമാർ ഇടക്കാല ഉത്തരവിൽ പറഞ്ഞു.
സുപ്രീംകോടതിയുടെയും ഹൈകോടതിയുടെയും ഉത്തരവുകൾ ദുർവ്യാഖ്യാനം ചെയ്ത ഹാദിയയെ വീട്ടുതടങ്കലിലാക്കിയെന്ന് ആരോപിച്ച് മുനവ്വറലി ശിഹാബ് തങ്ങൾ ഫയൽ ചെയ്ത കേസ് ചൊവ്വാഴ്ച പരിഗണനക്കെടുത്തപ്പോഴായിരുന്നു കമീഷെൻറ വിമർശനം. വിഷയം സുപ്രീംകോടതിയുടെയും ഹൈകോടതിയുടെയും പരിഗണനയിലാണെന്ന് ഹാദിയയുടെ പിതാവ് അശോകൻ കമീഷെന രേഖാമൂലം അറിയിച്ചു. കേസ് 24ന് കോട്ടയത്ത് നടക്കുന്ന സിറ്റിങ്ങിൽ പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.