ന്യൂഡൽഹി: ഹാദിയ കേസിൽ കോടതിയലക്ഷ്യം ആരോപിച്ച് എൻ.െഎ.എക്കും കേന്ദ്ര വനിത കമീഷനുമെതിരെ ഭർത്താവ് ശഫിൻ ജഹാൻ പുതിയ അപേക്ഷ സമർപ്പിക്കും. സുപ്രീംകോടതി വിധിക്ക് വിരുദ്ധമായി അന്വേഷണവുമായി എൻ.െഎ.എ മുന്നോട്ടുപോയതും കോടതിയിലിരിക്കുന്ന കേസിൽ തീർപ്പ് കൽപിക്കും വിധം ഹാദിയയെ സന്ദർശിച്ച് കേരളത്തിൽ നിർബന്ധിത മതപരിവർത്തനമുണ്ടെന്ന് കേന്ദ്ര വനിത കമീഷൻ അധ്യക്ഷ രേഖ ശർമ വാർത്താസമ്മേളനം നടത്തിയതും കോടതിയലക്ഷ്യ നടപടിയാണെന്നാണ് ഹരജിക്കാരൻ ചൂണ്ടിക്കാണിക്കുന്നത്.
റിട്ട. സുപ്രീംകോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമായി എൻ.െഎ.എ അന്വേഷണവുമായി മുന്നോട്ടുേപാകുന്നതും അന്വേഷണസംഘത്തിനു മുന്നിൽ ഹാജരാകാൻ തനിക്ക് നോട്ടീസ് നൽകിയതും കോടതിയലക്ഷ്യമാണെന്നാണ് ശഫിൻ ജഹാെൻറ വാദം. കേസ് സുപ്രീംകോടതിയിൽ പരിഗണനയിലിരിക്കേ ഹാദിയയെ സന്ദർശിച്ച ശേഷം വാർത്താസമ്മേളനം നടത്തി കേരളത്തിൽ നിർബന്ധിത മതപരിവർത്തനമുണ്ടെന്ന് തീർപ്പു കൽപിച്ചത് കേസിനെ സ്വാധീനിക്കാനാണ്. അതിനാൽ, എൻ.െഎ.എക്കും ദേശീയ വനിത കമീഷൻ ചെയർപേഴ്സണുമെതിരെ കോടതിയലക്ഷ്യ നടപടി എടുക്കണമെന്നാണ് ഹരജിയിൽ ആവശ്യപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.