കരിപ്പൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2019ലെ ഹജ്ജ് അപേക്ഷ സമർപ്പിക്കുന്നതിെൻറ സമ യപരിധി അവസാനിച്ചതോടെ അപേക്ഷകരുടെ എണ്ണത്തിൽ ഇത്തവണയും വൻ കുറവ്. അപേക്ഷ സ്വീകര ിക്കുന്നതിെൻറ സമയം ബുധനാഴ്ച അവസാനിച്ചിരുന്നു. 2018മായി താരതമ്യം െചയ്യുേമ്പാൾ ഇക ്കുറി 26,612 അപേക്ഷകരാണ് കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞതവണ കേരളത്തിൽനിന്ന് 69,783 അപേക്ഷകരാണുണ്ടായിരുന്നത്. ഇക്കുറി 43,171 അപേക്ഷകളാണ് ഹജ്ജ് ഹൗസിൽ ലഭിച്ചത്. അേപക്ഷകളിൽ സൂക്ഷ്മ പരിശോധന പൂർത്തിയാകുന്നതോടെ അന്തിമ കണക്കിൽ ചെറിയ വ്യത്യാസമുണ്ടാകും. പുതിയ നയം നടപ്പാക്കിയ കഴിഞ്ഞ ഹജ്ജ് മുതലാണ് അപേക്ഷകരുടെ എണ്ണത്തിൽ കുറവ് വരാൻ തുടങ്ങിയത്.
കഴിഞ്ഞ തവണ 25,453 അപേക്ഷകരുടെ കുറവാണ് ഉണ്ടായിരുന്നത്. 2017ൽ കേരളത്തിൽനിന്ന് 95,236 അപേക്ഷകരുണ്ടായിരുന്നത് 2018ൽ 69,783 ആയി ചുരുങ്ങിയിരുന്നു. പുതിയ നയപ്രകാരം അഞ്ചാംവർഷക്കാരെ ഒഴിവാക്കിയതും സാമ്പത്തിക പ്രതിസന്ധിയുമാണ് അപേക്ഷകർ കുറയാൻ കാരണം. അതേസമയം, ഇക്കുറി അപേക്ഷ നൽകിയവരിൽ 80 ശതമാനത്തിൽ അധികവും എംബാർക്കേഷൻ പോയൻറായി തെരഞ്ഞെടുത്തിരിക്കുന്നത് കോഴിക്കോട് വിമാനത്താവളമാണ്.
ഇത്തവണ മുതലാണ് കേരളത്തിൽനിന്ന് ഹജ്ജ് സർവിസുകൾക്കായി രണ്ട് എംബാർക്കേഷൻ പോയൻറുകൾ ഏർപ്പെടുത്തിയത്. കരിപ്പൂരിൽ റൺവേ നവീകരണത്തിെൻറ ഭാഗമായി കഴിഞ്ഞ നാല് തവണയും ഹജ്ജ് സർവിസ് കൊച്ചിയിൽ നിന്നായിരുന്നു. വലിയ വിമാനങ്ങൾക്ക് അനുമതി ലഭിച്ചതോടെ കരിപ്പൂരിൽ എംബാർക്കേഷൻ പോയൻറ് പുനഃസ്ഥാപിച്ചു. രണ്ട് ഘട്ടമായി അടുത്ത ഹജ്ജ് സർവിസ് നടത്താനാണ് ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.