ഹജ്ജ്​: സംസ്​ഥാനത്തെ ആദ്യ വിമാനം പുറപ്പെട്ടു

നെ​ടു​മ്പാ​ശ്ശേ​രി: സംസ്ഥാനത്ത് ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുളള ആദ്യ ഹജ്ജ് സംഘം പുറപ്പെട്ടു. അഞ്ചുമണിക്ക് റണ്‍വേയിലെത്തേണ്ട വിമാനം ആറുമണിക്കാണ് എത്തിയത്. മന്ത്രി കെടി ജലീല്‍ വിമാനം ഫ്ലാഗ് ഓഫ് ചെയ്തു. ആ​ദ്യ വി​മാ​ന​ത്തി​ൽ 139 പു​രു​ഷ​ന്മാ​രും 161 സ്ത്രീ​ക​ളും യാ​ത്ര​യായി.

കൊ​ച്ചി അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ ആ​ദ്യ ദി​നം 900 ഹാ​ജി​മാ​ർ യാ​ത്ര​യാ​കും. ഞാ​യ​റാ​ഴ്​​ച രാ​വി​ലെ 6.45നും 11.30​നും വൈ​കീ​ട്ട് 5.45നു​മാ​ണ് തീ​ർ​ഥാ​ട​ക​രെ​യും വ​ഹി​ച്ചു​ള്ള സൗ​ദി എ​യ​ർ ലൈ​ൻ​സ് വി​മാ​ന​ങ്ങ​ൾ യാ​ത്ര​യാ​വു​ക. ഓ​രോ വി​മാ​ന​ത്തി​ലും 300 തീ​ർ​ഥാ​ട​ക​ർ വീ​തം ഉ​ണ്ടാ​കും. 11.30നു​ള്ള വി​മാ​ന​ത്തി​ൽ 133 പു​രു​ഷ​ന്മാ​രും 167 സ്ത്രീ​ക​ളും. വൈ​കീ​ട്ട് 5.45ന് 132 ​പു​രു​ഷ​ന്മാ​രും 168 സ്ത്രീ​ക​ളും യാ​ത്ര​യാ​കും.

Tags:    
News Summary - Haj: First Airoplane go to saudi - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.