നെടുമ്പാശ്ശേരി: ഈ വർഷത്തെ ഹജ്ജ് യാത്രക്ക് ഞായറാഴ്ച തുടക്കമാകും. രാവിലെ 6.45ന് ആദ്യ വിമാനം മന്ത്രി കെ.ടി. ജലീൽ ഫ്ലാഗ്ഓഫ് ചെയ്യുമെന്ന് ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഹജ്ജ് ക്യാമ്പിെൻറ ഔപചാരിക ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയനും നിർവഹിക്കും.
വിമാനത്താവളത്തിലെ വിമാന അറ്റകുറ്റപ്പണി കേന്ദ്രത്തിലാണ് ഇക്കുറിയും ഹജ്ജ് ക്യാമ്പ്. യാത്ര പുറപ്പെടുന്നതിെൻറ തലേന്ന് ഉച്ചക്ക് രണ്ടുമുതൽ അഞ്ചുവരെ ഹാജിമാരുടെ രജിസ്േട്രഷൻ നടത്തി ലഗേജുകൾ ക്യാമ്പിൽ െവച്ചുതന്നെ സൗദി എയർലൈൻസ് അധികൃതർ ഏറ്റുവാങ്ങും. ലഗേജുകൾക്ക് ഗ്രീൻ, അസീസിയ കാറ്റഗറി തിരിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റി നൽകിയിട്ടുള്ള ദേശീയ പതാക ആലേഖനം ചെയ്ത ടാഗുകൾ സഹിതം വിമാനത്തിൽ കയറ്റും. യാത്ര സമയത്തിന് മൂന്നുമണിക്കൂർ മുമ്പ് ക്യാമ്പിൽനിന്ന് ഹാജിമാരെ പുതിയ രാജ്യാന്തര ടെർമിനലിലെത്തിക്കും. ടെർമിനലിൽ ഹാജിമാർക്ക് നമസ്കരിക്കുന്നതിന് പ്രത്യേക സൗകര്യം സജ്ജമാക്കി.
ഹജ്ജ് ക്യാമ്പിൽ ഹാജിമാർക്ക് ഭക്ഷണം സൗജന്യമാണ്. മറ്റുള്ളവരിൽനിന്ന് മിതമായ നിരക്ക് ഈടാക്കും. കേരളത്തിൽനിന്ന് 11,425ഉം 25 കുട്ടികളും ലക്ഷദ്വീപിൽനിന്ന് 305ഉം മാഹിയിൽനിന്ന് 32 ഹാജിമാരുമാണ് നെടുമ്പാശ്ശേരി വഴി പോകുന്നത്. 300 പേർക്ക് വീതം കയറാവുന്ന 39 സർവിസാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആറായിരത്തിലേറെ സ്ത്രീകളാണ് ഹജ്ജിന് പോകുന്നത്. ഇവരെ പ്രത്യേകമായി തിരിച്ചറിയുന്നതിന് ദേശീയ പതാക ആലേഖനം ചെയ്ത മക്കന സ്റ്റിക്കർ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സ്റ്റിക്കറിൽ വളൻറിയർമാരുടെ മൊബൈൽ നമ്പറും രേഖപ്പെടുത്തും.
ഹാജിമാർക്ക് നെടുമ്പാശ്ശേരിയിൽ െവച്ചുതന്നെ സൗജന്യമായി സിംകാർഡും വിതരണം ചെയ്യും. യു. അബ്ദുൽ കരീം, ടി.കെ. അബ്ദുൽ റഹിമാൻ, മുഹമ്മദ്ബാബു സേട്ട്, െഷരീഫ് മണിയാട്ടുകുടി, മുസമ്പിൽ ഹാജി, ഷാജഹാൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
ഫോൺ നമ്പറുകൾ: ഹാജിമാർക്ക് ഹജ്ജ് ക്യാമ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് 7034331399, 9447914545 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.