കൊണ്ടോട്ടി: ഇൗ വർഷത്തെ ഹജ്ജിന് നറുക്കെടുപ്പിലൂടെ അവസരം ലഭിച്ചവർ ആദ്യഗഡു ജനുവരി 31നകം അടക്കണമെന്ന് ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി അറിയിച്ചു. എസ്.ബി.െഎ, യൂനിയൻ ബാങ്ക് ഒാഫ് ഇന്ത്യ എന്നിവയിൽ ഹജ്ജ് കമ്മിറ്റിയുടെ നിർദിഷ്ട ചലാൻ ഉപയോഗിച്ചാണ് പണം അടക്കേണ്ടത്.
പണമടച്ച ഒറിജിനൽ സ്ലിപ്, നിശ്ചിത ഫോറത്തിലുള്ള ഒാരോ തീർഥാടകനും വേണ്ടിയുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്, ഒറിജിനൽ പാസ്പോർട്ട്, ഫോേട്ടാ എന്നിവ കരിപ്പൂരിലെ ഹജ്ജ് കമ്മിറ്റി ഒാഫിസിൽ സമർപ്പിക്കണം. പ്രവാസികളായ ഹജ്ജ് തീർഥാടകർ ഏപ്രിൽ 15നകമാണ് പാസ്പോർട്ട് സമർപ്പിക്കേണ്ടത്.
കൂടുതൽ വിവരങ്ങൾ www.hajcommittiee.gov.in, www.keralahajcommittee.org വെബ്സൈറ്റുകളിൽ ലഭ്യമാണ്. നറുക്കെടുപ്പിലൂടെ അവസരം ലഭിച്ചവർക്ക് ഇതിനകം എസ്.എം.എസ് മുഖേനയും സംസ്ഥാന ഹജ്ജ് കമ്മിറ്റി നിയോഗിച്ച ട്രെയിനർമാർ മുഖേനയും മുഴുവൻ കവർ െഹഡുമാർക്ക് വിവരം കൈമാറിയിട്ടുണ്ട്.
ജില്ല ഹജ്ജ് ട്രെയിനർമാരുടെ പേരും മൊബൈൽ നമ്പറും: തിരുവനന്തപുരം: എം. മുഹമ്മദ് യൂസഫ്- 9895648856. കൊല്ലം: അബ്ദുൽ സമദ്- 9447970389. പത്തനംതിട്ട: എം. നാസർ- 9497661510. ആലപ്പുഴ: സിയാദ്- 9446010222. കോട്ടയം: പി.എ. കമറുദ്ദീൻ- 9447507956. ഇടുക്കി: അബ്ദുൽ റസാഖ്- 9447529191. എറണാകുളം: ഇ.കെ. കുഞ്ഞുമുഹമ്മദ്- 9048071116. തൃശൂർ: കെ.കെ. ഹബീബ്- 9446062928. പാലക്കാട്: കെ. മുബാറക്ക്- 9846403786. മലപ്പുറം: കണ്ണിയൻ മുഹമ്മദ് അലി- 9496365285. കോഴിക്കോട്: ഷാനവാസ് കുറുെമ്പായിൽ- 9847857654. വയനാട്: എൻ.കെ. മുസ്തഫ ഹാജി- 9447345377. കണ്ണൂർ: സി.കെ. സുബൈർ ഹാജി- 9447282674. കാസർകോട്: എൻ.പി. സൈനുദ്ദീൻ- 9446640644.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.