കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇൗ വർഷം ഹജ്ജിന് പോകുന്നവർക്കുള്ള മൂന്നാംഘട്ട പരിശീലന ക്ലാസ് തിങ്കളാഴ്ച മുതൽ ആരംഭിക്കും. ജൂലൈ 18 വരെ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലാണ് ക്ലാസ് നടക്കുക. സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച പയ്യന്നൂർ കോഒാപറേറ്റിവ് റൂറൽ ബാങ്ക് ഒാഡിറ്റോറിയത്തിൽ നടക്കും. ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി അധ്യക്ഷത വഹിക്കും.
യോഗത്തിൽ മേഖലയിൽനിന്ന് ഹജ്ജിന് അവസരം ലഭിച്ച എല്ലാവരും പെങ്കടുക്കണം. ഹാജിമാർക്ക് ബാഗേജിൽ പതിക്കേണ്ട സ്റ്റിക്കർ, ശിരോവസ്ത്രത്തിൽ ധരിക്കേണ്ട സ്റ്റിക്കർ എന്നിവ വിതരണം ചെയ്യും. ഇൗ വർഷം മുതൽ കേന്ദ്ര ഹജ്ജ് കമ്മിറ്റി നടപ്പാക്കിയ ഹെൽത്ത്, വാക്സിനേഷൻ െട്രയിനിങ് ആൻഡ് സി.പി.ഡി ബുക്ക്ലെറ്റും വിതരണം ചെയ്യും. ഇൗ ബുക്ക്ലെറ്റിൽ തീർഥാടകരുടെ ഫോേട്ടാ പതിച്ച് അവരുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തി യാത്രയിലുടനീളം കൈയിൽ സൂക്ഷിക്കണമെന്ന് ഹജ്ജ് കമ്മിറ്റി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.