കരിപ്പൂർ: കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ് അപേക്ഷ സമർപ്പിക്കുന്നതിനായി സംസ്ഥാന ഹജ്ജ് കമ്മിറ്റി കരിപ്പൂര്‍ ഹജ്ജ് ഹൗസിലും കോഴിക്കോട് പുതിയറ റീജനല്‍ ഓഫിസിലും സേവന കേന്ദ്രം പ്രവര്‍ത്തനമാരംഭിക്കും. ട്രെയിനര്‍മാരുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും സൗജന്യ ഹജ്ജ് അപേക്ഷ സേവന കേന്ദ്രം ആരംഭിക്കുമെന്നും അസി. സെക്രട്ടറി അറിയിച്ചു.
അതേസമയം, ഹജ്ജ് അപേക്ഷയുടെ വിശദാംശങ്ങൾ ഉൾപ്പെടുന്ന മാർഗനിർദേശം ശനിയാഴ്ചയും കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രസിദ്ധീകരിച്ചില്ല. അപേക്ഷ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഹജ്ജ് മാർഗനിർദേശങ്ങൾ പ്രസിദ്ധീകരിച്ചതിനുശേഷം ലഭ്യമാകുമെന്നും ഹജ്ജ് കമ്മിറ്റി അറിയിച്ചു. വിവരങ്ങൾക്ക്: 0483-2710717, 2717572.
• മാർച്ച് 10വരെ www.hajcommittee.gov.in വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.
• കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് ചെയ്യാത്തവരാണ് അപേക്ഷിക്കേണ്ടത്.
• 2023 മാർച്ച് പത്തിന് മുമ്പ് അനുവദിച്ചതും 2024 ഫെബ്രുവരി മൂന്നുവരെ കാലാവധിയുള്ളതുമായ മെഷീന് റീഡബിള്‍ പാസ്പോര്‍ട്ട് വേണം.
• ഒരു കവറില്‍ പരവാവധി നാലുപേര്‍ക്ക് അപേക്ഷിക്കാം.
• രണ്ട് പുറപ്പെടൽ കേന്ദ്രം മുൻഗണന ക്രമത്തില്‍ രേഖപ്പെടുത്തണം.
• പാസ്പോര്‍ട്ടിന്റെ ആദ്യത്തെയും അവസാനത്തെയും പേജുകള്‍, പാസ്പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോയും (വെള്ള ബാക്ക് ഗ്രൗണ്ടുള്ളത്) മുഖ്യ അപേക്ഷകന്റെ (കവര്‍ ഹെഡ്) ക്യാന്‍സല്‍ ചെയ്ത ഐ.എഫ്.എസ്.സി കോഡുള്ള ബാങ്ക് ചെക്കിന്റെ/പാസ്ബുക്കിന്റെ കോപ്പി, അഡ്രസ് പ്രൂഫ്, കോവിഡ് വാക്സിന് സര്‍ട്ടിഫിക്കറ്റ് എന്നിവ അപേക്ഷയില്‍ സമർപ്പിക്കണം.
• 70 വയസ്സിന് മുകളിലുള്ളവർ, ലേഡീസ് വിത്തൗട്ട് മെഹ്റം, ജനറൽ കാറ്റഗറി എന്നിങ്ങനെയാണ് അപേക്ഷിക്കേണ്ടത്.
•70 വയസ്സ് മുൻഗണന വിഭാഗത്തിൽ സഹായി നിര്‍ബന്ധം. അടുത്ത ബന്ധുവായിരിക്കണം കൂടെ ഉണ്ടാകേണ്ടത്. ബന്ധം തെളിയിക്കുന്നതിന് രേഖ ഹാജരാക്കണം. വ്യക്തിയോ സഹായിയോ യാത്ര റദ്ദായാൽ കൂടെയുള്ളവരുടെ യാത്രയും റദ്ദാകും.
• 45 വയസ്സ് പൂര്‍ത്തിയായ ഹജ്ജിന് പുരുഷ മെഹ്റമായി ആരുമില്ലാത്ത നാല് സ്ത്രീകള്‍ക്ക് ഒരുകവറില്‍ അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.