ഹജ്ജ്​ എംബാർക്കേഷൻ പോയൻറ്​: കേന്ദ്രത്തോട്​ വീണ്ടും ആവശ്യപ്പെടുമെന്ന്​ മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ളം ഹ​ജ്ജ് എം​ബാ​ര്‍ക്കേ​ഷ​ന്‍ പോ​യ​ൻ​റാ​യി നി​ല​നി​ര്‍ത്ത​ണ​മെ​ന്ന്​ കേ​ന്ദ്ര​സ​ര്‍ക്കാ​റി​നോ​ട്​ വീ​ണ്ടും ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന്​ മു​ഖ്യ​മ​​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും അ​നു​കൂ​ല തീ​രു​മാ​ന​മു​ണ്ടാ​യി​ല്ല. 2020ല്‍ ​വി​മാ​ന​ത്താ​വ​ള​ത്തി​ലു​ണ്ടാ​യ അ​പ​ക​ട​കാ​ര​ണം ക​ണ്ടെ​ത്തു​ന്ന​തി​ന് നി​യോ​ഗി​ച്ച സ​മി​തി റി​പ്പോ​ര്‍ട്ടി‍െൻറ അ​ടി​സ്ഥാ​ന​ത്തി​ല്‍ മാ​ത്ര​മേ വ​ലി​യ വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചു​ള്ള സ​ര്‍വി​സ് പു​ന​രാ​രം​ഭി​ക്കൂ​വെ​ന്നാ​ണ് അ​റി​യു​ന്ന​തെ​ന്നും ടി.​വി. ഇ​ബ്രാ​ഹീ​മി​െൻറ സ​ബ്​​മി​ഷ​ന്​ മ​റു​പ​ടി ന​ൽ​കി.

ഹ​ജ്ജ് എം​ബാ​ര്‍ക്കേ​ഷ​ന്‍ പോ​യ​ൻ​റാ​യി 2002 മു​ത​ല്‍ കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ളം പ്ര​വ​ര്‍ത്തി​ക്കു​ന്നു. 2015ല്‍ ​റ​ണ്‍വേ​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി ചൂ​ണ്ടി​ക്കാ​ട്ടി നെ​ടു​മ്പാ​ശ്ശേ​രി​യി​ലേ​ക്ക് മാ​റ്റി. 2018 വ​രെ തു​ട​ർ​ന്നു. സം​സ്ഥാ​ന സ​ര്‍ക്കാ​റി‍െൻറ ശ്ര​മ​ഫ​ല​മാ​യി 2019 ല്‍ ​കോ​ഴി​ക്കോ​​ടി​നെ പ​രി​ഗ​ണി​ച്ചു. 2020 ആ​ഗ​സ്​​റ്റി​ല്‍ ന​ട​ന്ന വി​മാ​ന​ദു​ര​ന്ത​ത്തെ തു​ട​ര്‍ന്ന് വ​ലി​യ വി​മാ​ന​ങ്ങ​ള്‍ക്കു​ള്ള യാ​ത്ര​ക്ക്​ വി​ല​ക്ക് ഏ​ര്‍പ്പെ​ടു​ത്തി. വി​ല​ക്ക് പി​ന്‍വ​ലി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ തു​ട​ര്‍ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള ഡ​യ​റ​ക്ട​റോ​ട് അ​ഭ്യ​ര്‍ഥി​ച്ചു. കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള പ്ര​ധാ​ന റോ​ഡ് അ​ന്ത​ര്‍ദേ​ശീ​യ നി​ല​വാ​ര​ത്തി​ല്‍ പു​ന​ര്‍നി​ര്‍മി​ക്കു​ന്ന​തി​ന് മാ​സ്​​റ്റ​ര്‍ പ്ലാ​ന്‍ ത​യാ​റാ​ക്കാ​ന്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. റോ​ഡി‍െൻറ അ​റ്റ​കു​റ്റ​പ്പ​ണി യ​ഥാ​സ​മ​യം ന​ട​ത്താ​നും ന​ട​പ​ടി​യാ​യെ​ന്ന്​ മു​ഖ്യ​മ​​​ന്ത്രി പ​റ​ഞ്ഞു.

എല്ലാ കുട്ടികൾക്കും നീന്തൽ പരിശീലനം നൽകുമെന്ന്​ മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​ല്ലാ കു​ട്ടി​ക​ൾ​ക്കും നീ​ന്ത​ൽ പ​രി​ശീ​ല​നം ന​ൽ​കു​മെ​ന്ന്​ മ​ു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പാ​ഠ്യ​പ​ദ്ധ​തി​യി​ല്‍ നീ​ന്ത​ല്‍ പ​രി​ജ്ഞാ​നം ഉ​ള്‍പ്പെ​ടു​ത്താ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നും സ്​​റ്റേ​റ്റ് കൗ​ണ്‍സി​ല്‍ ഓ​ഫ് എ​ജു​ക്കേ​ഷ​ന്‍ റി​സ​ര്‍ച് ആ​ൻ​ഡ്​​ ട്രെ​യി​നി​ങ്​ ഡ​യ​റ​ക്ട​ര്‍ക്കും ശി​പാ​ര്‍ശ ന​ല്‍കി​യ​താ​യും സി. ​ദി​വാ​ക​ര​െൻറ ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ലി​ന്​ മ​റു​പ​ടി ന​ൽ​കി.

സ​ര്‍ക്കാ​റി‍െൻറ 'മി​ഷ​ന്‍ 676' ജ​ല​സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ സ്കൂ​ളു​ക​ളി​ലെ 3150 വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് പ്രാ​ഥ​മി​ക നീ​ന്ത​ല്‍ പ​രി​ശീ​ല​നം ന​ല്‍കി. വ​ർ​ധി​ച്ചു​വ​രു​ന്ന ജ​ലാ​ശ​യ അ​പ​ക​ട​ങ്ങ​ള്‍ കാ​ര്യ​ക്ഷ​മ​മാ​യി കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന് വി​വി​ധ പ​ദ്ധ​തി​ക​ളി​ലൂ​ടെ ഊ​ര്‍ജി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണ്. മു​ന്‍കാ​ല​ങ്ങ​ളി​ല്‍ അ​പ​ക​ട​മു​ണ്ടാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ അ​പ​ക​ട മു​ന്ന​റി​യി​പ്പ് ബോ​ര്‍ഡു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ൽ സി​വി​ല്‍ ഡി​ഫ​ന്‍സ് വ​ള​ൻ​റി​യ​ര്‍മാ​രെ തെ​ര​ഞ്ഞെ​ടു​ത്ത് പ​രി​ശീ​ല​നം ന​ല്‍കും.

സാ​മൂ​ഹി​ക സ​ന്ന​ദ്ധ സേ​ന​യി​ലെ അം​ഗ​ങ്ങ​ള്‍ക്കും പ​രി​ശീ​ല​നം ന​ല്‍കും. വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും മ​റ്റും ലൈ​ഫ് ഗാ​ര്‍ഡു​ക​ളെ നി​യ​മി​ച്ച് മു​ങ്ങി​മ​ര​ണ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​താ​യും മു​ഖ്യ​മ​​ന്ത്രി പ​റ​ഞ്ഞു.ദേ​വ​സ്വം ബോ​ർ​ഡി​നു​ കീ​ഴി​െ​ല സ്​​കൂ​ൾ, കോ​ള​ജ്​ നി​യ​മ​ന​ങ്ങ​ളി​ൽ പ​ട്ടി​ക വി​ഭാ​ഗ സം​വ​ര​ണ ആ​വ​ശ്യം ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്ന്​ മു​ഖ്യ​മ​​​ന്ത്രി അ​റി​യി​ച്ചു. വി.​പി. സ​ജീ​ന്ദ്ര​െൻറ ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ൽ മ​റു​പ​ടി​ക്കി​ടെ​യാ​ണ്​ മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. എ.​പി. അ​നി​ൽ​കു​മാ​റാ​ണ്​ വി​ഷ​യം ഉ​ന്ന​യി​ച്ച​ത്. എ​യ്​​ഡ​ഡ്​ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ സം​വ​ര​ണ​മി​ല്ലെ​ന്ന്​ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ അ​റി​യി​ച്ചു. സം​വ​ര​ണ​ങ്ങ​ൾ പാ​ലി​ച്ചാ​ണ്​ ഇ​പ്പോ​ൾ ദേ​വ​സ്വം ബോ​ർ​ഡി​ൽ നി​യ​മ​ന​ങ്ങ​ളെ​ന്നും സ്​​െ​പ​ഷ​ൽ റി​ക്രൂ​ട്ട്​​മെൻറ്​​ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Tags:    
News Summary - Hajj embarkation points CM says he will ask the Center again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.