കൊണ്ടോട്ടി: സർക്കാർ ക്വോട്ടയിൽ അനുവദിച്ച സീറ്റിൽ 26 തീർഥാടകരെ ഉൾപ്പെടുത്തി ആദ്യപട്ടിക പ്രസിദ്ധീകരിച്ചു. കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രസിദ്ധീകരിച്ച ആദ്യപട്ടികയിൽ സംസ്ഥാനത്ത് നിന്നുള്ള ആർക്കും അവസരം കിട്ടിയിട്ടില്ല. ഉപരാഷ്ട്രപതിക്ക് നിർദേശിക്കാവുന്ന 75 സീറ്റിൽ 26 എണ്ണമാണ് പ്രഖ്യാപിച്ചത്. രാഷ്ട്രപതി, പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി എന്നിവർക്കായി നീക്കിവെച്ച സീറ്റുകൾ ഇനി പ്രഖ്യാപിക്കാനുണ്ട്. 300 സീറ്റാണ് സർക്കാർ േക്വാട്ടയായി പ്രഖ്യാപിച്ചിട്ടുള്ളത്. രാഷ്്്ട്രപതി (100), ഉപരാഷ്്ട്രപതി (75), പ്രധാനമന്ത്രി (75), വിദേശകാര്യമന്ത്രി (50) എന്നിങ്ങനെയാണ് സീറ്റുകൾ അനുവദിച്ചത്. കേന്ദ്ര ഹജ്ജ് കമ്മിറ്റി ക്വോട്ടയായി 200 സീറ്റുകളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.