കരിപ്പൂർ: അടുത്ത വർഷത്തെ ഹജ്ജിന് മുന്നോടിയായി കരിപ്പൂർ ഹജ്ജ് ഹൗസിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം തീരുമാനിച്ചു. 500 വനിത തീർഥാടകർക്കായി പുതിയ കെട്ടിടം നിർമിക്കുമെന്ന് യോഗശേഷം ചെയർമാൻ സി. മുഹമ്മദ് ഫൈസി പറഞ്ഞു. ഏഴ് കോടി, 20 കോടി എന്നിങ്ങനെ രണ്ട് എസ്റ്റിമേറ്റുകളുടെ പദ്ധതി നിലവിലുണ്ട്. മന്ത്രി കെ.ടി. ജലീലുമായി ചർച്ച നടത്തിയശേഷം തീരുമാനിക്കും. നിലവിൽ ഹജ്ജ് കമ്മിറ്റിയുടെ ൈകവശം ആറ് കോടിേയാളം രൂപയുണ്ട്. സർക്കാർ അനുമതി നൽകിയാൽ ഹജ്ജ് ഹൗസിന് സമീപത്തായി കെട്ടിടം നിർമിക്കും.
ഇൗ വർഷത്തെ ഹജ്ജിന് കരിപ്പൂർ, നെടുമ്പാശ്ശേരിയും എംബാർക്കേഷൻ പോയൻറായി പരിഗണനയിലുള്ള കാര്യം കമ്മിറ്റി ചർച്ച ചെയ്തു. രണ്ട് എംബാർക്കേഷൻ പോയൻറുകളുണ്ടെങ്കിൽ ആദ്യം സർവിസ് നടത്തുക കരിപ്പൂരിലായിരിക്കും. പിന്നീടാണ് നെടുമ്പാശ്ശേരിയിൽ നിന്നുള്ള സർവിസ് നടത്തുക.
കാത്തിരിപ്പ് പട്ടികയിൽ നിന്ന് കൂടുതലായി അവസരം ലഭിക്കുന്നവരും നെടുമ്പാശ്ശേരി വഴിയാകും പോകുക. രാജ്യത്തെ എല്ലാ ട്രെയിനർമാർക്കും കേരളമാതൃകയിൽ പരിശീലനം നൽകാൻ കേന്ദ്രം തുടങ്ങുന്നതും യോഗത്തിൽ ചർച്ചയായി. അഖിലേന്ത്യ ഹജ്ജ് ട്രെയിനിങ് സെൻററാണ് പരിഗണനയിലുള്ളത്. അടുത്ത വർഷത്തെ അഖിലേന്ത്യ ഹജ്ജ് കോൺഫറൻസും കേരളത്തിൽ നടക്കും.
ഹജ്ജ് ഹൗസിൽ സിവിൽ സർവിസ് പരിശീലനകേന്ദ്രം ആരംഭിക്കാൻ വിശദറിപ്പോർട്ട് തയാറാക്കും. കഴിഞ്ഞ വർഷത്തെ അഞ്ചാം വർഷ അപേക്ഷകരിൽ കോടതിയെ സമീപിക്കുന്നവരെ പിന്തുണക്കുമെന്നും ചെയർമാൻ അറിയിച്ചു. ഹജ്ജ് ഹൗസിനോട് അനുബന്ധിച്ച് ലൈബ്രറി, മ്യൂസിയം എന്നിവക്കും പദ്ധതിയുണ്ട്.
കരിപ്പൂരിൽ നിന്ന് എംബാർക്കേഷൻ േപായൻറ് പുനഃസ്ഥാപിച്ചതിൽ കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി, കേന്ദ്ര ഹജ്ജ് കമ്മിറ്റി സി.ഇ.ഒ ഉൾപ്പെടെയുള്ളവരെ യോഗം അഭിനന്ദിച്ചു. യോഗത്തിൽ കമ്മിറ്റി അംഗങ്ങളായ പി.വി. അബ്ദുൽ വഹാബ് എം.പി, കാരാട്ട് റസാഖ് എം.എൽ.എ, കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, എൽ. സുലൈഖ, അബ്ദുറഹ്മാൻ, മുസ്ലിയാർ സജീർ, ഡോ. ബഹാഉദ്ദീൻ കൂരിയാട്, മുഹമ്മദ് കാസിം കോയ, മുസമ്മിൽ ഹാജി, അസി. സെക്രട്ടറി ടി.കെ. അബ്ദുറഹ്മാൻ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.