കൊണ്ടോട്ടി: ഹജ്ജിന് തനിച്ച് പോകുന്ന സ്ത്രീകളുടെ കൂടെ രക്തബന്ധുക്കളിലൊരാളെ കൊണ്ടുപോകുന്നതിന് (മഹ്റം സീറ്റിലേക്ക്) കേന്ദ്ര ഹജ്ജ് കമ്മിറ്റി അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലൊട്ടാകെ 200 സീറ്റുകളാണ് ഇതിനായി നീക്കിവെച്ചത്. ഈ വിഭാഗത്തില്‍ അപേക്ഷ നൽകുന്ന സ്ത്രീകൾ അപേക്ഷ പൂരിപ്പിച്ച് മതിയായ രേഖകളും 2017-ലെ കവര്‍ നമ്പര്‍ ഉൾപ്പെടെ ഇംഗ്ലീഷില്‍ തയാറാക്കിയ സത്യപ്രസ്താവന സഹിതം മേയ് എട്ടിനകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് നേരിട്ട് സമര്‍പ്പിക്കണം. പൂരിപ്പിച്ച ഹജ്ജ് അപേക്ഷഫോറവും ബന്ധപ്പെട്ട രേഖകളും ഹാജരാക്കണം.
ഇൗ വർഷത്തെ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് എന്തുകൊണ്ട് തെരഞ്ഞെടുക്കപ്പെട്ടയാൾക്കൊപ്പം ഹജ്ജിന് അപേക്ഷിച്ചില്ല എന്നതിെൻറ കാരണം, കൂടെ പോകുന്ന ആളുമായുള്ള ബന്ധം തെളിയിക്കുന്ന രേഖ, ഇപ്പോള്‍ പോകാനുദ്ദേശിക്കുന്ന ആളുടെ കൂടെ തന്നെ 2017 ഹജ്ജിന് അപേക്ഷിക്കാനുള്ള കാരണം എന്നിവ അറിയിക്കണം. വരുംവര്‍ഷങ്ങളില്‍ ഹജ്ജിന് പോകാന്‍ കഴിയാത്തതിെൻറ കാരണവും വ്യക്തമാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.