Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമ​ഹ്‌​റം...

മ​ഹ്‌​റം സീ​റ്റി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

text_fields
bookmark_border
മ​ഹ്‌​റം സീ​റ്റി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
cancel

കൊണ്ടോട്ടി: ഹജ്ജിന് തനിച്ച് പോകുന്ന സ്ത്രീകളുടെ കൂടെ രക്തബന്ധുക്കളിലൊരാളെ കൊണ്ടുപോകുന്നതിന് (മഹ്റം സീറ്റിലേക്ക്) കേന്ദ്ര ഹജ്ജ് കമ്മിറ്റി അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലൊട്ടാകെ 200 സീറ്റുകളാണ് ഇതിനായി നീക്കിവെച്ചത്. ഈ വിഭാഗത്തില്‍ അപേക്ഷ നൽകുന്ന സ്ത്രീകൾ അപേക്ഷ പൂരിപ്പിച്ച് മതിയായ രേഖകളും 2017-ലെ കവര്‍ നമ്പര്‍ ഉൾപ്പെടെ ഇംഗ്ലീഷില്‍ തയാറാക്കിയ സത്യപ്രസ്താവന സഹിതം മേയ് എട്ടിനകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് നേരിട്ട് സമര്‍പ്പിക്കണം. പൂരിപ്പിച്ച ഹജ്ജ് അപേക്ഷഫോറവും ബന്ധപ്പെട്ട രേഖകളും ഹാജരാക്കണം. 
ഇൗ വർഷത്തെ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് എന്തുകൊണ്ട് തെരഞ്ഞെടുക്കപ്പെട്ടയാൾക്കൊപ്പം ഹജ്ജിന് അപേക്ഷിച്ചില്ല എന്നതി​െൻറ കാരണം, കൂടെ പോകുന്ന ആളുമായുള്ള ബന്ധം തെളിയിക്കുന്ന രേഖ, ഇപ്പോള്‍ പോകാനുദ്ദേശിക്കുന്ന ആളുടെ കൂടെ തന്നെ 2017 ഹജ്ജിന് അപേക്ഷിക്കാനുള്ള കാരണം എന്നിവ അറിയിക്കണം. വരുംവര്‍ഷങ്ങളില്‍ ഹജ്ജിന് പോകാന്‍ കഴിയാത്തതി​െൻറ കാരണവും വ്യക്തമാക്കണം. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hajj 2017
News Summary - hajj mehram
Next Story