കരിപ്പൂർ: 2020ലെ ഹജ്ജിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന പോകുന്നവരിൽ 70 വയസ്സിന് മുകളിലുള്ളവർ അപേക്ഷ സമർപ്പിച്ചശേഷം ഒറിജിനൽ പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ നൽകണം. ഒറിജിനൽ പാസ്പോർട്ട്, പാസ്പോർട്ട് കോപ്പി, ഡിക്ലറേഷൻ, പണമടച്ച ഒറിജിനൽ പേ-ഇൻ-സ്ലിപ്, മുഖ്യഅപേക്ഷകെൻറ റദ്ദാക്കിയ ബാങ്ക് ചെക്ക് (ഇതിൽ ഐ.എഫ്.എസ്.സി കോഡ് വേണം) അല്ലെങ്കിൽ പാസ്ബുക്ക് പകർപ്പ്, 3.5 സെ.മീx3.5 സെ.മീ കളർഫോട്ടോ (വൈറ്റ് ബാക്ക് ഗ്രൗണ്ടിൽ 70 ശതമാനം മുഖം കാണുന്ന വിധത്തിലുള്ളത്) എന്നിവയാണ് നവംബർ പത്തിനകം സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസിൽ നേരിട്ട് സമർപ്പിക്കേണ്ടത്.
അപേക്ഷകെൻറ മേൽവിലാസം പാസ്േപാർട്ടിൽനിന്ന് വ്യത്യസ്തമാണെങ്കിൽ വിലാസം തെളിയിക്കാൻ മറ്റുരേഖകൾ സമർപ്പിക്കണം. ജനറൽ, മഹ്റം ഇല്ലാത്ത വനിതകൾ എന്നീ വിഭാഗത്തിലുള്ളവർ നറുക്കെടുപ്പിൽ തെരഞ്ഞെടുക്കപ്പെട്ടാൽ മാത്രം രേഖകൾ സമർപ്പിച്ചാൽ മതി. കുടുംബ ബന്ധമുള്ള പരമാവധി അഞ്ച് പേർക്കാണ് ഒരുകവറിൽ അപേക്ഷിക്കാൻ സാധിക്കുക. കവർ ലീഡർ പുരുഷനായിരിക്കണം. പണം ഇടപാടിെൻറ ചുമതലയും പുരുഷനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.