കൊണ്ടോട്ടി: ഈ വര്‍ഷത്തെ സീറ്റുകള്‍ അനുവദിച്ചതിന്‍െറ മാനദണ്ഡം തുടരുകയാണെങ്കില്‍ 2017ല്‍ കേരളത്തിന്‍െറ ഹജ്ജ് ക്വോട്ട 11,000 ആയി വര്‍ധിക്കും. ഈ വര്‍ഷം കാറ്റഗറി എയില്‍ ഉള്‍പ്പെടുന്ന 70 വയസ്സിന് മുകളിലുള്ള മുഴുവന്‍ അപേക്ഷകര്‍ക്കും കാറ്റഗറി ബിയില്‍ വരുന്ന മുഴുവന്‍ അഞ്ചാംവര്‍ഷ അപേക്ഷകര്‍ക്കും നറുക്കെടുപ്പില്ലാതെ തന്നെ അവസരം ലഭിച്ചിരുന്നു. ഇതേ മാനദണ്ഡം അടുത്ത വര്‍ഷവും കേന്ദ്ര ഹജ്ജ് കമ്മിറ്റി സ്വീകരിക്കുകയാണെങ്കില്‍ ഈ രണ്ട് വിഭാഗത്തിലെയും മുഴുവന്‍ പേര്‍ക്കും അവസരം ലഭിക്കും.
2016ല്‍ നാലാം വര്‍ഷ അപേക്ഷകരായി 9,805 പേരാണുണ്ടായിരുന്നത്. ഇതില്‍ 690 പേര്‍ക്ക് കാത്തിരിപ്പ് പട്ടികയില്‍ നിന്ന് അവസരം ലഭിച്ചു. ബാക്കി 9,115 അപേക്ഷകരാണുള്ളത്. ഇവര്‍ അടുത്ത വര്‍ഷവും അപേക്ഷിക്കുകയാണെങ്കില്‍ നറുക്കെടുപ്പില്ലാതെ തന്നെ അവസരം ലഭിക്കും. 70 വയസ്സിന് മുകളിലുള്ള രണ്ടായിരത്തോളം അപേക്ഷകരും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവര്‍ക്കും നറുക്കെടുപ്പില്ലാതെ ഹജ്ജിന് പോകാനാകും.
അതേസമയം, മറ്റ് സംസ്ഥാനങ്ങളില്‍ അപേക്ഷകരുടെ എണ്ണം കുറഞ്ഞാല്‍ മാത്രമേ കേരളത്തിന് ഈ ക്വോട്ട ലഭിക്കൂ. അസം, ബിഹാര്‍, ബംഗാള്‍, ത്രിപുര എന്നിവിടങ്ങളില്‍ അനുവദിച്ച ക്വോട്ടയെക്കാള്‍ അപേക്ഷകര്‍ കുറഞ്ഞതാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞതവണ കൂടുതല്‍ സീറ്റ് ലഭിക്കാന്‍ സഹായകമായത്.
നാല് സംസ്ഥാനങ്ങളിലായി അധികമായി വന്ന 8,687 സീറ്റുകളാണ് അഞ്ചാംവര്‍ഷ അപേക്ഷകരുള്ള കേരളം, ഗുജറാത്ത്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ക്കായി വീതിച്ചു നല്‍കിയത്. ഇതടക്കം ഈ വര്‍ഷം 9,943 സീറ്റുകളാണ് കേരളത്തിന് ലഭിച്ചിരുന്നത്. കൂടാതെ, കാത്തിരിപ്പുപട്ടികയില്‍ നിന്ന് 690 പേര്‍ക്കും അവസരം ലഭിച്ചു. നിയമപ്രകാരം സംസ്ഥാനത്തിന്‍െറ ഹജ്ജ് ക്വോട്ടയുടെ അടിസ്ഥാനത്തില്‍ 5,033 ആയിരുന്നു ലഭിക്കേണ്ടിയിരുന്നത്. 2011ലെ സെന്‍സസ് അടിസ്ഥാനത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ (കേരളം -5.15 ശതമാനം) മുസ്ലിം ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് ഹജ്ജ് കമ്മിറ്റി ക്വോട്ട നിശ്ചയിക്കുന്നത്.
1,36,020 സീറ്റുകളില്‍ 1,00,020 സീറ്റാണ് വിവിധ സംസ്ഥാന കമ്മിറ്റികള്‍ക്കായി കേന്ദ്രം വീതിച്ചുനല്‍കുക. ഇതില്‍ 98,820 സീറ്റുകളാണ് മൊത്തം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കുമായി ആദ്യഘട്ടത്തില്‍ നല്‍കുക. പ്രത്യേക ക്വോട്ടയായി 4,910 സീറ്റുകള്‍ ലഭിച്ചതോടെ മുസ്ലിം ജനസംഖ്യ അടിസ്ഥാനത്തില്‍ ആറാമതായ കേരളം ഹജ്ജ് ക്വോട്ടയില്‍ കഴിഞ്ഞവര്‍ഷം രണ്ടാം സ്ഥാനത്തത്തെിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.