തിരുവനന്തപുരം: താന്‍ സര്‍ക്കാറിെൻറ മകളാണെന്നും അതിെൻറ എല്ലാ സംരക്ഷണവും തനിക്കുണ്ടെന്നും ജീവിക്കാനും പഠിക്കാനുമുള്ള പണം കണ്ടെത്തുന്നതിനായി മത്സ്യവിൽപനക്കിറങ്ങിയതിന് സൈബർ ആക്രമണത്തിന് ഇരയായ ഹനാൻ. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച ശേഷമായിരുന്നു ഹനാെൻറ അഭിപ്രായ പ്രകടനം.
ബുധനാഴ്ച മന്ത്രിസഭ യോഗം കഴിഞ്ഞതിനു ശേഷമായിരുന്നു ഹനാൻ മുഖ്യമന്ത്രിയെ ഒാഫിസിൽ സന്ദർശിച്ചത്. സമൂഹമാധ്യമങ്ങളിലൂടെയുള്ള ആക്രമണത്തിന് ഇരയായപ്പോൾ, സർവ പിന്തുണയും നൽകിയതിന് മുഖ്യമന്ത്രിയെ നന്ദി അറിയിക്കാനാണ് ഹനാനെത്തിയത്. വാത്സല്യത്തോെട ചേർത്തുനിർത്തിയ മുഖ്യമന്ത്രി, സർക്കാറിെൻറ എല്ലാ സംരക്ഷണവും ഉണ്ടാകുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. ‘ഹനാെൻറ മുഖത്തെ ചിരി കണ്ടപ്പോള്‍ സന്തോഷം തോന്നി’യെന്ന് തുടർന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
‘പഠിക്കാനും ജീവിക്കാനുമായി തൊഴിലെടുക്കുന്ന വാർത്തവന്നതിെൻറ പേരിൽ കടുത്ത സൈബർ ആക്രമണം നേരിട്ട കുട്ടിയാണ് ഹനാൻ. അന്ന് സർക്കാർ ഹനാന് എല്ലാ സംരക്ഷണവും ഉറപ്പാക്കിയിരുന്നു. കുറ്റക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അതിനു നന്ദി അറിയിക്കാനായിരുന്നു ഹനാൻ എത്തിയത്. നല്ല ധൈര്യത്തോടെതന്നെ മുന്നോട്ടു പോകാൻ ഹനാനോട് പറഞ്ഞു’- മുഖ്യമന്ത്രി പോസ്റ്റിൽ കൂട്ടിച്ചേർത്തു.
‘താൻ സർക്കാറിെൻറ മകളാണെന്നും; മകളാണെന്ന് പറയുമ്പോള്‍ ഒരു മകള്‍ക്ക് ലഭ്യമാക്കേണ്ട സംരക്ഷണവും വിദ്യാഭ്യാസവുമെല്ലാം നല്‍കും എന്നാണല്ലോ അര്‍ഥമാക്കേണ്ടതെന്നും’ തുടർന്ന് മാധ്യമങ്ങളോട് ഹനാൻ പ്രതികരിച്ചു. ഒരാള്‍ക്കു പോലും തന്നെ കൈവെക്കാന്‍ കഴിയില്ല. ഒരു വെടിയുണ്ട പോലും തെൻറ നെറ്റിയില്‍ പതിയില്ല എന്നൊരു വിശ്വാസം എനിക്കുണ്ട്.
തനിക്കെതിരെ മോശം പരാമർശങ്ങൾ പ്രചരിപ്പിച്ചവർക്ക് പടച്ചോൻ പൊറുത്തുകൊടുക്കെട്ട, ക്ഷമിക്കാനുള്ള മനസ്സ് തനിക്കും ദൈവം തരെട്ടയും ഹനാൻ കൂട്ടിച്ചേർത്തു. തുടർന്ന് ഖാദി ബോർഡിെൻറ പരിപാടിയിലും ഹനാൻ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.