കൊച്ചി: പ്രവാചക നിന്ദ നടത്തിയതുമായി ബന്ധപ്പെട്ട് അധ്യാപകെൻറ ൈകവെട്ടിയ കേസിലെ പ്രതിക്ക് കർശന വ്യവസ്ഥകളോടെ ഹൈകോടതി ജാമ്യം അനുവദിച്ചു. രണ്ടാം കുറ്റപത്രത്തിലെ നാലാം പ്രതി മൻസൂറിനാണ് ജാമ്യം അനുവദിച്ച് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. 2017 ആഗസ്റ്റ് അഞ്ചിന് എൻ.െഎ.എ അറസ്റ്റ് ചെയ്ത മൻസൂർ തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയായിരുന്നു. തനിക്കെതിരെയുള്ളത് ഗൂഢാലോചന കേസാണെന്നും എന്നാൽ, ഇൗ കുറ്റകൃത്യം നിലനിൽക്കുന്നതല്ലെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം. ആറ് മാസമായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നതും ആദ്യ കുറ്റപത്രത്തിൽ ഹരജിക്കാരെൻറ പേര് ഇല്ലാതിരുന്നതും ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്.
ജാമ്യ ഹരജി എൻ.െഎ.എ കോടതി തള്ളിയതിനാൽ ക്രിമിനൽ അപ്പീലായി ജാമ്യ ഹരജി നൽകിയതുകൊണ്ടാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കല്ലാതെ ഹരജിക്കാരൻ താമസ സ്ഥലമടങ്ങുന്ന വില്ലേജ്പരിധി വിട്ട് പുറത്ത് പോകരുത്, ഏതെങ്കിലും കുറ്റകൃത്യവുമായി ബന്ധപ്പെേട്ടാ അല്ലാതെയോ മൊബൈൽ ഫോണടക്കം വിനിമയോപാധികൾ ഉപയോഗിക്കരുത്, പരസ്യ പ്രസ്താവനകളോ വാർത്തസമ്മേളനങ്ങളോ നടത്തരുത്, ചർച്ചകളിലോ സെമിനാറുകളിലോ സംബന്ധിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ ആശയ വിനിമയങ്ങൾ നടത്തുകയും ചെയ്യരുത് തുടങ്ങിയവയാണ് ജാമ്യ വ്യവസ്ഥകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.