തൃശൂർ: രണ്ടു പതിറ്റാണ്ട് നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ഭിന്നശേഷിക്കാരുടെ ജോലി സംവരണ കാര്യത്തിൽ തീരുമാനം. അങ്ങനെ പയ്യന്നൂർ സ്വദേശി കെ. അജീഷിനും തൃശൂർ സ്വദേശി കെ. മധുവിനും ഡെപ്യൂട്ടി കലക്ടർമാരായി നിയമനം നൽകാൻ സർക്കാർ തീരുമാനിച്ചു. നിയമന ഉത്തരവ് ഉടൻ ഇറങ്ങുമെന്ന് റവന്യു വകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി. 20 വര്‍ഷം മുമ്പാണ് അംഗപരിമിതര്‍ക്ക് മൂന്ന് ശതമാനം സംവരണം നല്കി കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചത് . 2008ല്‍ ഇൗ വിജ്ഞാപനത്തിെൻറ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാ വകുപ്പിലും സംവരണം നടപ്പാക്കി ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും റവന്യൂ വകുപ്പില്‍ ഡെപ്യൂട്ടി കലക്ടര്‍ തസ്തികയില്‍ ഇത് ബാധകമാക്കിയില്ല. 2014 ജനുവരിയിൽ റാങ്ക് ലിസ്റ്റ് പുറത്തിറങ്ങിയപ്പോൾ ശാരീരിക വെല്ലുവിളി നേരിടുന്ന ഉദ്യോഗാർഥികളെ അവഗണിച്ചു. തുടർന്നാണ് അജീഷും മധുവും അടക്കമുള്ളവർ നിയമ നടപടിയിലേക്ക് തിരിഞ്ഞത്.
ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ നിയമനത്തിൽ 33, 66, 99 എന്ന അനുപാതത്തിന് പകരം ഒന്ന്, 34, 67 എന്ന സംവിധാനം പിന്തുടരാൻ സുപ്രീം കോടതി ഉത്തരവിട്ടു. ഹൈകോടതിയും കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലും സർക്കാറിന് അന്ത്യശാസനം നൽകിയെങ്കിലും ഫയൽ പിടിച്ചുവെച്ചും അഭിപ്രായം രേഖപ്പെടുത്താതെയും പി.എസ്.സി കാലതാമസം വരുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഫയൽ വിളിപ്പിച്ച് നടപടിക്ക് നിർദേശിച്ചതോടെയാണ് നിയമനത്തിന് വഴി തുറന്നത്. നിയമനത്തിനായി പുതിയ അഞ്ച് റവന്യു ഡിവിഷനൽ ഓഫിസും അതിലേക്ക് തസ്തികയും സൃഷ്ടിച്ചു. റാങ്ക് ലിസ്റ്റിെൻറ ദീർഘിപ്പിച്ച കാലാവധി അവസാനിക്കുന്ന ഘട്ടത്തിലാണ് സർക്കാർ നിയമന ഉത്തരവ് പുറത്തിറക്കുന്നത്.
കാഴ്ച വൈകല്യമുള്ള കെ. അജീഷിന് ആദ്യവും കാലിന് വൈകല്യമുള്ള കെ. മധുവിന് രണ്ടാമതുമായാണ് നിയമനം. എഴുത്ത്, വാചാ പരീക്ഷകളില്‍ ഉയര്‍ന്ന സ്കോർ നേടിയിട്ടും ശാരീരികക്ഷമതയില്ലെന്ന കാരണത്താല്‍ പി.എസ്.സി റാങ്ക് പട്ടികയില്‍നിന്നും അജീഷിനെ ഒഴിവാക്കിയിരുന്നു. ഒരു കണ്ണിന് കാഴ്ചവൈകല്യമുള്ള ഉദ്യോഗാർഥിക്ക് ഡെപ്യൂട്ടി കലക്ടര്‍ തസ്തിക നല്കാനാവില്ലെന്നായിരുന്നു പി.എസ്.സിയുടെ നിലപാട്. മുഖ്യമന്ത്രിയുടെ പൊതു പരാതി പരിഹാര സെൽ സെക്രട്ടറിയായി പ്രവർത്തിക്കുകയാണ് ഇപ്പോൾ അജീഷ്. ഗാന്ധിനഗറിൽ, ഐ.ഐ.ടി െഖാരഗ്പുരിൽ ഗവേഷണ വിദ്യാർഥിയാണ് തൃശൂർ സ്വദേശി കെ. മധു. സ്വപ്നസാഫല്യത്തിനൊപ്പം, നീതി നിഷേധത്തിനുള്ള മറുപടി കൂടിയാണ് മധുവിന് ഇൗ ജോലി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.