അഞ്ചൽ: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട 28കാരിയായ ദളിത് യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും പണംതട്ടുകയും ചെയ്ത കേസിൽ യുവാവിനെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചൽ വയലാ സ്വദേശി ശ്യാംകുമാറാണ് (32) അറസ്റ്റിലായത്.
2018 മുതൽ ഫേസ്ബുക്കുവഴി പരിചയപ്പെട്ട യുവതിയുമായി ശ്യാംകുമാർ അടുപ്പത്തിലാവുകയും വിവാഹ വാഗ്ദാനം നൽകി തിരുവനന്തപുരത്തെ ലോഡ്ജ് മുറിയിലെത്തിച്ച് പീഡിപ്പിക്കുകയും ആറുലക്ഷത്തോളം രൂപ കൈക്കലാക്കുകയും ചെയ്തതായാണ് കേസ്. പിന്നീട് ശ്യാംകുമാർ യുവതിയെ ഉപേക്ഷിക്കുകയും മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു.
തുടർന്ന് യുവതി പരാതിയുമായി രംഗത്തുവരുകയും പുനലൂരിൽ വച്ച് ഒത്തുതീർപ്പ് ചർച്ചകൾ നടത്തുകയും ചെയ്തു. യുവതിയുടെ പക്കൽനിന്ന് വാങ്ങിയ ആറ് ലക്ഷത്തോളം രൂപ നൽകണമെന്നതായിരുന്നു ഒത്തുതീർപ്പ് വ്യവസ്ഥകളിലൊന്ന്. എന്നാൽ ശ്യാംകുമാർ പണം നൽകാതായതോടെയാണ് യുവതി പരാതിയുമായി അഞ്ചൽ പൊലീസിനെ സമീപിച്ചത്.
പീഡനത്തിനിരയായത് ദളിത് വിഭാഗത്തിൽപ്പെട്ട യുവതിയായതുകൊണ്ട് പുനലൂർ ഡി.വൈ.എസ്.പിക്കാണ് അന്വേഷണച്ചുമതല. ഡി.വൈ.എസ്.പി സ്റ്റുവർട്ട് കീലർ, അഞ്ചൽ എസ്.എച്ച്.ഒ സാബു, എന്നിവരുടെ നേതൃത്വതിലുള്ള പൊലീസ് സംഘമാണ് യുവാവിനെ വയലായിൽ നിന്നും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.