കൊച്ചി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട യുവാവിന് ശിക്ഷ റദ്ദാക്കി ഹൈകോടതി ജാമ്യം അനുവദിച്ചു. മലപ്പുറം സ്വദേശി ഷമീറിനാണ് ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ജാമ്യം അനുവദിച്ചത്.
പട്ടികജാതിയിൽപെട്ട 22കാരിയെ പീഡിപ്പിച്ചെന്ന കേസിൽ മഞ്ചേരി പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചതിനെതിരെ നൽകിയ അപ്പീലിനോടൊപ്പമാണ് ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടത്. ഇരുവരും പ്രണയത്തിൽ ആയിരുന്നുവെന്നും ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു എന്നതടക്കമുള്ള ഹരജിക്കാരന്റെ വാദം അംഗീകരിച്ചാണ് ഉത്തരവ്. അപ്പീലിൽ കോടതി പിന്നീട് വിശദവാദം കേൾക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.