കോഴിക്കോട്: എസ്.ബി.െഎ എ.ടി.എം തട്ടിപ്പ് കേസിൽ അറസ്റ്റിലായ ‘ഹരിയാന ഗ്യാങ്ങി’ലെ കണ്ണികൾ ഡൽഹിയടക്കം വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വൻ തട്ടിപ്പു നടത്തിയവരെന്ന് അന്വേഷണസംഘം. ഇവരുടെ ഫോേട്ടാകൾ ഡൽഹിയിലെ വിവിധ എ.ടി.എമ്മുകൾക്ക് മുന്നിൽ പൊലീസ് പരസ്യപ്പെടുത്തിയിട്ടുണ്ട്. വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകൾ ഇൗ ഗ്യാങ്ങിെനതിരെ ഡൽഹി െപാലീസ് രജിസ്റ്റർ െചയ്തിട്ടുണ്ട്. ഫോേട്ടാകൾ വിവിധയിടങ്ങളിലായി സ് ഥാപിച്ചതോടെയാണ് തട്ടിപ്പുസംഘം കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് കൂടുമാറിയത്. കഴിഞ്ഞ ദിവസം ടൗൺ െപാലീസ് അറസ്റ്റുചെയ്ത ഹരിയാന മുണ്ടെത്ത ഗ്രാമത്തിലെ മുഫീദ് (23), മുഹമ്മദ് മുബാറക് (25), ദിൽഷാദ് (20) എന്നിവരെ ഒന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ഇവരുടെ ടീമിലെ മറ്റൊരു സംഘത്തിലെ രണ്ടുപേർ നേരത്തേ കണ്ണൂർ പൊലീസിെൻറ പിടിയിലുമായിട്ടുണ്ട്. കോഴിക്കോെട്ട കേസിൽ പൊലീസ് പ്രതിചേർത്ത അൻസാർ എന്നയാളെ അറസ്റ്റുചെയ്യാൻ ടൗൺ പൊലീസ് സംഘം ഹരിയാനയിലേക്ക് പോയിട്ടുണ്ട്.
എസ്.ബി.െഎയുടെ ആനിഹാൾ റോഡിലെ എ.ടി.എമ്മിൽനിന്ന് ബാങ്കിെൻറ 1.49 ലക്ഷം രൂപ തട്ടിയ കേസിലാണ് പ്രതികൾ അറസ്റ്റിലായത്. സംഘത്തെ ചോദ്യംചെയ്തതിൽനിന്ന് വിവിധയിടങ്ങളിലായി 13 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് വിവരം ലഭിച്ചത്. ആനിഹാൾ റോഡ് കൂടാതെ യമുന ആർക്കേഡ്, കോർട്ട് റോഡ്, മാവൂർ റോഡ്, എസ്.ബി.െഎ മെയിൻ ബ്രാഞ്ച് എന്നീ എ.ടി.എമ്മുകളിെലല്ലാം തട്ടിപ്പുനടത്തിയതായാണ് പ്രതികൾ പറയുന്നത്. ഇക്കാര്യത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. പണം പിൻവലിക്കുന്നതിനിടെ എ.ടി.എം മെഷീനിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചാണ് പ്രതികൾ ബാങ്കിെൻറ അക്കൗണ്ടിലെ പണം തട്ടിയത്.
സംഘത്തിൽനിന്ന് ഒരുലക്ഷത്തോളം രൂപയും വിവിധ ബാങ്കുകളുടെ 20 എ.ടി.എം കാർഡുകളും കണ്ടെത്തിയിരുന്നു. ഇൗ കാർഡുകൾ ആരുടേതൊക്കെയാണ്, എവിടെവെച്ചെല്ലാം ഇടപാടുകൾ നടത്തി എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. പ്രതികളുടെ മൊബൈൽ ഫോണുകളിലെ കാൾ ഡീറ്റെയിൽസും പരിശോധിക്കുന്നുണ്ട്.
റിമാൻഡിലായവരെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് പിന്നീട് കോടതിയിൽ അപേക്ഷ നൽകും. ഹരിയാനയിൽനിന്ന് കോയമ്പത്തൂർ വരെ വിമാനത്തിലും അവിടെനിന്ന് ട്രെയിൻ മാർഗവുമാണ് സംഘം കേരളത്തിലെത്തിയത്. എ.ടി.എം കൗണ്ടറിലെ സി.സി.ടി.വി കാമറയിൽനിന്ന് ലഭിച്ച ദൃശ്യങ്ങളാണ് പ്രതികളെ തിരിച്ചറിയാൻ െപാലീസിന് സഹായകമായത്.
ഹരിയാനയിലെ മുണ്ടെത്ത, പിണക്കാവ് എന്നീ ഗ്രാമത്തിൽനിന്നുള്ള 24 അംഗ സംഘമാണ് ‘ഹരിയാന ഗ്യാങ്’. ഇവർക്ക് ഹകീൽ അഹ്മദ്, അൻസാർ, മറ്റൊരാൾ എന്നീ ബി.ടെക് ബിരുദധാരികളാണ് എ.ടി.എം തട്ടിപ്പിൽ വിദഗ്ധ പരിശീലനം നൽകിയത് എന്നാണ് പൊലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.