കൊല്ലം: ഹാരിസൺസ് മലയാളം ലിമിറ്റഡ് കമ്പനിയുടെ ഭൂമി ഏറ്റെടുത്ത സർക്കാർ നടപടി റദ്ദാക്കിയപ്പോഴും കമ്പനിയുടെ ൈകവശ ഭൂമിയുടെ ഉടമസ്ഥതയെ കുറിച്ച തർക്കം തുടരും. ഭൂമി തങ്ങളുടേതാണെന്ന് ഹാരിസൺസും അവകാശപ്പെടുന്നില്ല. കരമടച്ചുവന്നത് വിദേശ കമ്പനികളുടെ പേരിലാണ്. ഹാരിസൺസ് കേസിൽ കമ്പനിക്ക് അനുകൂലവിധി വന്നതോടെ ഗുണംകിട്ടിയത് സംസ്ഥാനത്ത് തോട്ടംമേഖലയിലെ മുഴുവൻ വൻകിട കമ്പനികൾക്കുമാണ്. ഹാരിസൺസ് അവരുടെ വാർഷിക റിപ്പോർട്ടുകളിൽ പറയുന്നത് ൈകവശഭൂമിയുടെ ഉടമസ്ഥത ബ്രിട്ടീഷ് കമ്പനിയായ മലയാളം പ്ലാേൻറഷൻസിനാണെന്നാണ്. ബുധനാഴ്ച പുറത്തുവന്ന ഹൈകോടതി വിധിയിലും ഹാരിസൺസ് കമ്പനിക്ക് ഭൂമിയുടെ ഉടമസ്ഥത ചാർത്തിനൽകുന്നില്ല. അതോടെ ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച നിയമപോരാട്ടം തുടരും. ഭൂസംരക്ഷണ നിയമപ്രകാരം ഭൂമി ഏറ്റെടുത്ത നടപടിയാണ് കോടതി റദ്ദാക്കിയത്. കമ്പനിയുടെ ആധാരം വ്യാജമാണെങ്കിൽ അക്കാര്യം സർക്കാർ തെളിയിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. 1947ന് ശേഷം ബ്രിട്ടീഷ് കമ്പനികൾക്ക് ഇവിടെ ഭൂമി ൈകവശംെവക്കുന്നതിന് അവകാശമുണ്ടായിരുന്നില്ല.
ഹാരിസൺസ് കൈവശംെവച്ചിരിക്കുന്ന ഭൂമിയുടെ ഉടമസ്ഥരായ മലയാളം പ്ലാേൻറഷൻസ്, ഹാരിസൺസ് ആൻഡ് ക്രോസ്ഫീൽഡ് എന്നീ ബ്രിട്ടീഷ് കമ്പനികളുടെ ഉടമകൾ കൈവശഭൂമി ഉപേക്ഷിച്ച് 1947ൽ തന്നെ രാജ്യംവിട്ടിരുന്നു. 1984ൽ മാത്രമാണ് ഇപ്പോഴത്തെ ഹാരിസൺസ് മലയാളം ലിമിറ്റഡ് കമ്പനി നിലവിൽവന്നത്. പഴയ കമ്പനികൾ നിയമപ്രകാരം ഇപ്പോഴത്തെ ഹാരിസൺസ് മലയാളം കമ്പനിക്ക് ഭൂമി ൈകമാറിയിട്ടില്ല. അതിനാലാണ് ഇപ്പോഴും ഹാരിസൺസ് പഴയ ബ്രിട്ടീഷ് കമ്പനികളുടെ പേരിൽ കരമടച്ചുവരുന്നത്. തോട്ടംമേഖലയിൽ 95 ശതമാനം കമ്പനികളും ൈകവശം െവച്ചിരിക്കുന്നത് പഴയ ബ്രിട്ടീഷ് കമ്പനികളുടെ ഭൂമിയാണ്. സംസ്ഥാനത്ത് ഏഴുലക്ഷം ഏക്കറോളം ഭൂമിയാണ് ഇൗവിധം കമ്പനികൾ ൈകവശം െവച്ചിരിക്കുന്നത്. നിയമപ്രകാരം ആധാരം ചമച്ച് ബ്രിട്ടീഷ് കമ്പനികൾ ഇന്ത്യൻ കമ്പനികൾക്ക് ഭൂമി ൈകമാറിയിട്ടില്ല. സ്വാതന്ത്ര്യാനന്തരം ബ്രിട്ടീഷ് കമ്പനികൾക്ക് ആധാരം ചമക്കാനും ഭൂമി ൈകമാറാനുമുള്ള അവകാശം നഷ്ടമായതിനാലായിരുന്നു അത്.
ഹാരിസൺസ് അവരുടെ വാർഷിക റിപ്പോർട്ടിൽ പറയുന്നത് ൈകവശ ഭൂമിയുടെ ഉടമാവകാശം ബ്രിട്ടീഷ് കമ്പനിയായ മലയാളം പ്ലാേൻറഷൻസിനാണെന്നാണ്. മലയാളം പ്ലാേൻറഷൻസ് അവരുടെ വാർഷിക റിപ്പോർട്ടിൽ പറഞ്ഞിരുന്നത് അവരുടെ ഭൂസ്വത്ത് മുഴുവൻ കേരളത്തിലെ ഹാരിസൺസ് മലയാളം, കൊൽക്കത്തയിലെ സെസ്ക് എന്നീ കമ്പനികളിലാണെന്നുമായിരുന്നു. മലയാളം പ്ലാേൻറഷൻസ് എന്ന കമ്പനി 2017 ഫെബ്രുവരി 14ന് പിരിച്ചുവിട്ട് അവരുടെ സ്വത്തുവകകൾ മുഴുവൻ ബ്രിട്ടീഷ് രാജ്ഞിയുടേതായി പ്രഖ്യാപിച്ച് ബ്രിട്ടീഷ് കമ്പനി ഹൗസ് ഉത്തരവിറക്കിയിരുന്നു. ഇതോടെ ഹാരിസൺസ് ഇനിമുതൽ ബ്രിട്ടീഷ് രാജ്ഞിയുടെ പേരിൽ കരമടക്കുമോ എന്നാണ് കണ്ടറിയേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.