കാസർകോട്: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സംഘ്പരിവാർ ആഹ്വാനം ചെയ് ത ഹർത്താലി നോടനുബന്ധിച്ചുണ്ടായ രണ്ടു ദിവസത്തെ അക്രമ സംഭവങ്ങൾക്കുശേഷം ശനിയാഴ ്ച ജില്ല പൊതുവേ ശാന്തമായിരുന്നു. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് നൂറോളം കേസുകളിൽ നിന്നായി 3000ത്തോളം പേർക്കെതിരെ പൊലീസ് കേസെടുത്തു.
വനിതാ മതിലിനുനേരെ ചേറ്റുകുണ്ടിലുണ്ടായ അക്രമ സംഭവവുമായി ബന്ധപ്പെട്ട് 36 ബി.ജെ.പി പ്രവര്‍ത്തകരെ ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ചേറ്റുകുണ്ടില്‍ വനിതാ മതിലിനിടെ വ്യാപക അക്രമം അരങ്ങേറിയത്.
സംഭവത്തില്‍ 500 ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഹർത്താൽ ദിവസം കെ.എസ്.ആർ.ടി.സി ബസിന് കല്ലെറിഞ്ഞ സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബന്തിയോട് കോളനിയിലെ എ. കൃഷ്ണനെയാണ് (21) കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.