കൊച്ചി: മതവിദ്വേഷം വളര്‍ത്തുന്നരീതിയിൽ പ്രസംഗിച്ചെന്ന കേസിൽ വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്‍ നേതാവ് മുജാഹിദ് ബാലുശ്ശേരിക്ക് മുന്‍കൂര്‍ജാമ്യം. വേശ്യാലയവും കള്ളുഷാപ്പും തുടങ്ങാൻ പണം നല്കുന്നതിെനക്കാൾ കുറ്റകരമാണ് ക്ഷേത്രത്തിന് സംഭാവന ചെയ്യുന്നതെന്നും അത് കൊടിയ ശിർക്ക് (ബഹുദൈവ വിശ്വാസം) ആണെന്നുമുള്ള പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് ഹിന്ദു അഡ്വക്കറ്റ്‌സ് ഫോറം നല്‍കിയ പരാതിയില്‍ എറണാകുളം സെൻട്രൽ പൊലീസാണ് മുജാഹിദിനെതിരെ കേസെടുത്തത്. ബഹുദൈവ വിശ്വാസം തെറ്റാണെന്ന് പറയുന്നത് കുറ്റകരമല്ലെന്നായിരുന്നു ഹരജിക്കാരെൻറ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.