മൂവാറ്റുപുഴ: നവീകരിക്കുന്ന കക്കടാശ്ശേരി-ഞാറക്കാട് റോഡ് ടാറിങ്ങിനുമുമ്പ് കുടിവെള്ള പൈപ്പ് ലൈനിൽ ചോർച്ചയില്ലെന്ന് ഉറപ്പുവരുത്തണമെന്ന് വാട്ടർ അതോറിറ്റിക്ക് ഹൈകോടതി നിർദേശം. റോഡ് വികസനസമിതി നൽകിയ ഹരജിയിലാണ് നിർദേശം. ടാറിങ്ങിന് മുമ്പ് കെ.എസ്.ടി.പിയും വാട്ടർ അതോറിറ്റിക്ക് കീഴിൽ ജൽ ജീവൻ പദ്ധതി കരാറുകാരനും സ്ഥാപിച്ച പൈപ്പ് ലൈനുകൾ പൊട്ടി പിന്നീട് ടാറിങ് തകരുന്നത് പതിവായിരുന്നു.
പലവട്ടം അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. കൃത്യമായ വൈദഗ്ധ്യമില്ലാത്തവർ അശ്രദ്ധമായി റോഡിനുള്ളിൽ വരുന്ന വിധം പൈപ്പ് ലൈൻ സ്ഥാപിക്കുന്നതും യഥാസമയം ലീക്ക് പ്രഷർ ചെക്ക് നടത്തി ഗുണനിലവാരം ഉറപ്പുവരുത്താതെയും നടന്ന പ്രവൃത്തിയാണ് ഈ ദുരവസ്ഥക്ക് കാരണമെന്ന് വികസനസമിതി ചെയർമാൻ ഷിബു ഐസക്, കൺവീനർ എൽദോസ് പുത്തൻപുര എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.