െകാച്ചി: കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട കാര്യത്തിൽ നടത്തുന്ന ഇടപെടൽ സ്വകാര്യമേഖലയെ പൂട്ടിക്കാനും നിയന്ത്രിക്കാനുമല്ലെന്നും കൊള്ളലാഭം തടയാനാണെന്നും ഹൈകോടതി. കോവിഡിനെതിരായ പോരാട്ടത്തിൽ സ്വകാര്യ മേഖലയുടെ പങ്ക് അംഗീകരിക്കുന്നു.
സ്വകാര്യ മേഖലക്ക് കോടതി എതിരുമല്ല. എന്നാൽ, ബിസിനസിനെക്കുറിച്ചല്ല, കോവിഡ് പശ്ചാത്തലത്തിൽ സാധാരണക്കാരെൻറ ജീവനെക്കുറിച്ചാണ് കോടതി ആലോചിക്കുന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് വാക്കാൽ പറഞ്ഞു. സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സ നിരക്ക് നിയന്ത്രിച്ച വിധി പുനഃപരിശോധിക്കണെമന്നാവശ്യപ്പെട്ട് കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ നൽകിയ ഹരജി പരിഗണിക്കവേ വിവിധ ആശുപത്രികൾക്ക് ഒരേ നിരക്ക് ഏർപ്പെടുത്തിയത് അനുചിതമാണെന്ന് ക്വാളിഫൈഡ് മെഡിക്കൽ പ്രാക്ടീഷണേഴ്സ് അസോസിയേഷനും ഐ.എം.എയുടെയും വാദമുന്നയിച്ചപ്പോഴാണ് ഡിവിഷൻബെഞ്ചിെൻറ പരാമർശമുണ്ടായത്.
തുടർന്ന് ഹരജി ജൂലൈ എട്ടിന് പരിഗണിക്കാൻ മാറ്റി. സ്വകാര്യ ആശുപത്രികളിലെ മുറികളിലും സ്യൂട്ടുകളിലുമുള്ള കോവിഡ് രോഗികളുടെ ചികിത്സ നിരക്ക് സ്വകാര്യ ആശുപത്രികൾക്ക് നിശ്ചയിക്കാമെന്ന സർക്കാർ ഉത്തരവ് മരവിപ്പിച്ച നടപടി ജൂലൈ 15 വരെ നീട്ടുകയും ചെയ്തു.
സ്വകാര്യ ആശുപത്രികൾക്ക് കൂടുതൽ അധികാരം നൽകുന്ന ജൂൺ 16ലെ ഉത്തരവ് പുനഃപരിശോധിക്കുന്നതിെൻറ ഭാഗമായി ആശുപത്രി അധികൃതരടക്കമുള്ളവരുമായി ചർച്ച തുടരുകയാണെന്ന് ബുധനാഴ്ച ഹരജി പരിഗണിക്കവേ സർക്കാർ ചൂണ്ടിക്കാട്ടി.
പുതിയ ഉത്തരവിറക്കാൻ പത്തു ദിവസത്തെ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.