ചെങ്ങന്നൂർ (ആലപ്പുഴ): ഭാര്യയെ പ്രസവത്തിനായി ആശുപത്രിയിലാക്കി മദ്യപിക്കാൻ പോയ അസം സ്വദേശി മകനെ മറന്നു. കുട്ടിയെ പിന്നീട് പൊലീസ് കണ്ടെത്തി.
ബാറിനു മുന്നിലാണ് കുഞ്ഞിനെ മറന്നുപോയത്. ഭാര്യയെ പ്രസവത്തിനായി ചെങ്ങന്നൂര്‍ ജില്ല ആശുപത്രിയിലാക്കിയ ശേഷം ഭര്‍ത്താവ് മദ്യപിക്കാൻ ബാറിലേക്ക് പോകുമ്പോൾ കുട്ടിയെയും കൂട്ടിയിരുന്നു.
ബാറില്‍ കയറി മദ്യപിച്ച ശേഷം തിരികെയിറങ്ങിയപ്പോൾ മകനൊപ്പമുണ്ടായിരുന്നത് മറന്നു. ഭർത്താവ് തിരികെ എത്തിയെങ്കിലും കുട്ടിയെ കാണാതെ യുവതി പരിഭ്രാന്തിയായതോടെയാണ് ആശുപത്രി അധികൃതര്‍ അറിഞ്ഞത്.
ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഡിവൈ.എസ്.പി ഡോ. ആര്. ജോസിന്റെ നേതൃത്വത്തില്‍ സംഘം തിരച്ചില്‍ തുടങ്ങി. പിതാവിനെ കാണാതെ നഗരത്തിലെ മാര്‍ക്കറ്റില്‍ അലഞ്ഞ കുട്ടിയെ പൊലീസ് കണ്ടെത്തി. ഒന്നര മണിക്കൂറോളമാണ് കുട്ടിയലഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.