പത്തനംതിട്ട: കോവിഡ് ബാധിത ബലാത്സംഗത്തിനിരയായതോടെ ആരോഗ്യവകുപ്പ് പാതിരാ 'ഓപറേഷൻ' നിർത്തുന്നു. കോവിഡ് സ്ഥിരീകരിക്കുന്നവരെ വീടുകളിൽനിന്ന് ട്രീറ്റ്മെൻറ് സെൻററുകളിലേക്കും ആശുപത്രികളിലേക്കും മാറ്റുന്നത് രാത്രിയുടെ മറപറ്റിയായിരുന്നു. ഇത് നേരത്തേ തന്നെ വിമർശനത്തിന് കാരണമായിരുന്നു.
രോഗബാധിതർ ആെരന്ന് വെളിപ്പെടാതിരിക്കുന്നതിനും അവരുടെ സ്വകാര്യത സംരക്ഷിക്കുന്നതിനുമാണ് രാത്രികളിൽ മാറ്റുന്നത് എന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞിരുന്നത്. ഇനിമുതൽ വൈകീട്ട് ഏഴിന് ശേഷം ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ള കോവിഡ് രോഗികള്‍ക്ക് മാത്രമേ ഗതാഗത സൗകര്യം ഒരുേക്കണ്ടതുള്ളൂ എന്നാണ് ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. രോഗികളെ കുട്ടിക്കൊണ്ടുപോകാൻ ആരോഗ്യ പ്രവർത്തകരുടെ സാന്നിധ്യവും ഉറപ്പാക്കും.
രോഗബാധിതരുടെ വിവരങ്ങൾ കമ്പ്യൂട്ടറുകളിലാക്കുന്നതിന് (ഡാറ്റാ എൻട്രി) ഏറെ സമയം എടുക്കുന്നുണ്ട്. വൈകീട്ടോടെയാണ് തലേദിവസം രോഗം സ്ഥിരീകരിച്ചവരുടെ വിവര ശേഖരണവും നടപടിക്രമങ്ങളും പൂർത്തിയാക്കി കൂട്ടിക്കൊണ്ടുവരാൻ വാഹനം അയക്കാൻ തുടങ്ങുന്നത്. 108 ആംബുലൻസുകൾ മാത്രമാണ് ഇതിന് ഉപയോഗിക്കുന്നത്.
രോഗബാധിതരുടെ എണ്ണം കൂടുന്നതിനാൽ ഓെരാരുത്തരെയും കൂട്ടിക്കൊണ്ടുവരുന്ന പ്രക്രിയ പുലർച്ച വരെ നീളുന്ന സ്ഥിതിയാണ്. മിക്കയിടങ്ങിലും രോഗം സ്ഥിരീകരിച്ചവരെ രണ്ടും മൂന്നും ദിവസം കഴിഞ്ഞാണ് ആംബുലൻസുകളെത്തി കൂട്ടിക്കൊണ്ടുപോകുന്നത്.
ഇത്തരം സാങ്കേതിക പ്രശ്നങ്ങൾ മൂടിെവച്ചാണ് രോഗികളുടെ സ്വകാര്യത സംരക്ഷിക്കാനാണ് രാത്രികളിൽ കൂട്ടിക്കൊണ്ടുപോകുന്നത് എന്ന് പറഞ്ഞിരുന്നത്. രോഗലക്ഷണം കലശലായവരെ മാത്രമാണ് അടിയന്തരമായി കൂട്ടിക്കൊണ്ടുപോകുന്നത്. കാര്യമായ കുഴപ്പങ്ങളില്ലാത്തവരെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിലേക്കും മറ്റുള്ളവരെ ആശുപത്രികളിലേക്കുമാണ് മാറ്റുന്നത്. കുടുംബത്തോടെ രോഗം ബാധിക്കുന്നവരിൽ കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലാത്തവരെ വീടുകളിൽ തങ്ങാൻ അനുവദിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ടെങ്കിലും ഇതിന് മിക്കയിടത്തും അനുമതിയായിട്ടില്ല.
ആറന്മുളയിൽ പീഡനത്തിനിരയായ പെൺകുട്ടിയെയും വീട്ടമ്മയെയും ഒരേ വീട്ടിൽ നിന്നാണ് കൂട്ടിക്കൊണ്ടുപോയത്. വീട്ടമ്മക്ക് രോഗലക്ഷണങ്ങളുള്ളതിനാലാണ് ആശുപത്രിയിലാക്കിയത്. പെൺകുട്ടിക്ക് ലക്ഷണങ്ങളില്ലാത്തതിനാൽ ട്രീറ്റ്മെൻറ് സെൻററിലേക്ക് കൊണ്ടുപോകുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കളടക്കം വീട്ടിലെ എല്ലാവർക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.