ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടുന്നതിനും ചാനൽ തുടങ്ങുന്നതിനും വിലക്ക്

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടുന്നതിനും ചാനൽ തുടങ്ങുന്നതിനും വിലക്കേർപ്പെടുത്തി. ഇതുസംബന്ധിച്ച ഉത്തരവ് ആരോഗ്യവകുപ്പ് ഡയറക്ടർ പുറത്തിറക്കി.

പെരുമാറ്റച്ചട്ടങ്ങൾക്ക് വിരുദ്ധമാകാതെയും ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സമാകാതെയും സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുകളിടാൻ അനുമതി ആവശ്യപ്പെട്ട് സർക്കാർ ഉദ്യോഗസ്ഥർ അപേക്ഷകൾ സമർപ്പിച്ചിരുന്നു. തുടർന്നാണ് പുതിയ ഉത്തരവ് ഇറങ്ങിയത്.

പെരുമാറ്റ ചട്ടങ്ങൾക്ക് വിരുദ്ധമാകാതെയും ഔദ്യോഗിക കൃത്യ നിർവഹണത്തിനു തടസ്സം സൃഷ്ടിക്കാതെയും സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുകൾ ഇടുന്നതിനു സർക്കാർ ഉദ്യോഗസ്ഥർക്ക് അനുമതി നൽകിയാൽ ചട്ടലംഘനങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ്. യൂ-ട്യൂബ് ഇൻസ്റ്റാഗ്രാം പോലെയുള്ള സാമൂഹിക മാധ്യമങ്ങളിൽ ചാനൽ തുടങ്ങിയാൽ പരസ്യ വരുമാനം ഉൾപ്പെടെ സാമ്പത്തിക നേട്ടം ലഭ്യമാക്കുന്നതിന് ഇടയാകും. ഇത് 1960 ലെ കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളിലെ ചട്ടം 48 ലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണ് -ഉത്തരവിൽ പറയുന്നു.

Tags:    
News Summary - Health department officials prohibited from posting and starting channels on social media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.