തിരുവനന്തപുരം: കൊറോണ ഐസൊലേഷന്‍ വാര്‍ഡുകളില്‍ സേവനമനുഷ്ഠിക്കുന്ന ആരോഗ്യ പ്രവര ്ത്തകരുമായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ വിഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തി.
ഐസൊല േഷന് വാര്‍ഡുകളില്‍ ഏഴ് ദിവസം സേവനമനുഷ്ഠിച്ചശേഷം ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ് റിതര ജീവനക്കാര്‍ തുടങ്ങി എല്ലാവരെയും രോഗം പകരാതിരിക്കാന്‍ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് 14 ദിവസത്തെ നിര്‍ബന്ധിത നിരീക്ഷണത്തില്‍ താമസിപ്പിക്കും. ഇത്തരക്കാര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിന് വേണ്ടിയാണ് ഇവരുമായി നേരിട്ട് മന്ത്രി ചര്‍ച്ച നടത്തിയത്.
കോട്ടയം മെഡിക്കല്‍ കോളജില്‍ വൃദ്ധ ദമ്പതികളെ പരിചരിച്ച രേഷ്മ രോഗമുക്തി നേടിയശേഷം ഐസൊലേഷന്‍ വാര്‍ഡില്‍ വീണ്ടും സേവനമനുഷ്ഠിക്കാന്‍ എത്തുമെന്ന് പറഞ്ഞത് എല്ലാവര്ക്കും ഊര്‍ജം പകരുന്നതാണെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
ജീവനക്കാര്‍ക്ക് രോഗം വരാതെ എല്ലാവരും ശ്രദ്ധിക്കണം. ആരും മാനസികമായി തളരരുത്. പ്രശ്നങ്ങള്‍ എന്തുതന്നെയായാലും ആരോഗ്യവകുപ്പ് ഡയറക്ടറെയോ സെക്രട്ടറിയെയോ മന്ത്രിയെയോ നേരിട്ടറിയിക്കാവുന്നതാണ്. ധീരമായി ഒന്നിച്ച് പൊരുതി കോവിഡിനെ തോൽപിക്കാമെന്നും മന്ത്രി വ്യക്തമാക്കി. നിരീക്ഷണത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി സിതാര കൃഷ്ണകുമാര്‍ ഗാനമാലപിച്ചു. എന്‍.എച്ച്.എം സ്റ്റേറ്റ് മിഷന് ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്.എല്‍. സരിത എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.