തിരുവനന്തപുരം: പാലോട് െഎ.എം.എയുടെ ആശുപത്രി മാലിന്യപ്ലാൻറുമായി മുന്നോട്ട് പോകുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ആശുപത്രി മാലിന്യം സംസ്കരിക്കാൻ മറ്റ് വഴികളില്ല. പ്ലാൻറിന് നേരത്തെ അനുമതി നൽകിയതാണ്. വനംമന്ത്രി കൂടി പെങ്കടുത്ത യോഗത്തിലാണ് പ്ലാൻറിന് അനുമതി നൽകിയതെന്നും ശൈലജ പറഞ്ഞു.
അതേ സമയം, െഎ.എം.എയുടെ പ്ലാൻറിനെതിരെ പ്രദേശത്ത് പ്രതിഷേധം ശക്തമാവുകയാണ്. പരിസ്ഥിതി ലോല പ്രദേശത്തിനടുത്ത് പ്ലാൻറിന് അനുമതി നൽകരുതെന്നാണ് വനംവകുപ്പിെൻറ നിലപാട്. പരിസ്ഥിതി സംഘടനകളും പ്ലാൻറിനെതിരെ ശക്തമായി രംഗത്തുണ്ട്.
പ്ലാൻറ് സ്ഥാപിക്കുന്ന പാലോട് തിരുവനന്തപുരം ജില്ലാ കളകട്ർ ബുധനാഴ്ച സന്ദർശനം നടത്തും. പ്രദേശവാസികളുമായി പരിസ്ഥിതി സംഘടനകളുമായും കളക്ടർ പ്ലാൻറിനെ സംബന്ധിച്ച് ചർച്ച നടത്തും. ഇതിന് ശേഷം മാത്രമേ പ്ലാൻറിന് അന്തിമ അനുമതി നൽകു എന്നു കളക്ടർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.