തിരുവനന്തപുരം: കോൺഗ്രസിന്‍റെ നേതൃത്വത്തിൽ പ്രതിപക്ഷം രാജി ആവശ്യപ്പെടുന്നതിനിടെ വിശദീകരണവുമായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ രംഗത്ത്. തന്‍റെ രാഷ്ട്രീയ ജീവിതം സുതാര്യമെന്ന് ശൈലജ പറഞ്ഞു. ബാലാവകാശ കമീഷൻ അംഗങ്ങളുടെ നിയമനത്തിനുള്ള തീയതി നീട്ടിയത് സദുദ്ദേശത്തോടെയാണ്. കഴിവും പരിചയവുമുള്ളവർ ബാലാവകാശ കമീഷനിൽ വരട്ടെ എന്ന് കരുതി. വിഷയത്തിൽ ഹൈകോടതി നടത്തിയ വിമർശനം ഉൾക്കൊള്ളുന്നുവെന്നും മന്ത്രി ശൈലജ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.