കോഴിക്കോട്: നിപ വൈറസ് ബാധയുണ്ടായത് ഒരേ ഉറവിടത്തിൽ നിന്നാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. നിപ വൈറസുമായി ബന്ധപ്പെട്ട് 175 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിപ വൈറസ് ബാധ സ്ഥീരികരിച്ചവരുടെ ബന്ധുക്കളെയാണ് നിരീക്ഷിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ഇതുവരെ 15 പേരിൽ നിപ്പ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 13 പേർ മരിച്ചു. രണ്ട് പേർ ചികിൽസയിലാണ്. പുതിയ നിപ കേസുകൾ റിപ്പോർട്ട് ചെയ്യുന്നില്ലെന്നത് ആശ്വാസകരമാണ്. എങ്കിലും അപകട ബാധ്യത പൂർണ്ണമായും ഒഴിവായെന്ന് പറയാനായിട്ടില്ല. മെയ് അവസാനവാരം ആകുേമ്പാൾ മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരികയെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
നിപ ബാധിച്ച് ശനിയാഴ്ച കോഴിക്കോട് മെഡിക്കൽ കോളജിൽ ഒരാൾ കൂടി മരിച്ചിരുന്നു. ഇതിന് പിന്നാലെ മറ്റ് രോഗികളെ പ്രവേശിപ്പിക്കുന്നതിലടക്കം കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ശിപാർശ ചെയ്തു. എന്നാൽ, വിവാദമായതിനെ തുടർന്ന് നിർദേശം പിൻവലിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.