മഞ്ചേരി: ജില്ലയിൽ വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ മഞ്ചേരി മെഡിക്കൽ േകാളജിലെ സ്റ്റാഫ് നഴ്സും വീമ്പൂരിലെ ആശാവർക്കറും ഉൾപ്പെട്ടതോടെ ആശങ്കയിൽ ആരോഗ്യപ്രവർത്തകർ. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ആനക്കയം പാണായി സൗദിപ്പടി സ്വദേശി 27കാരനും ആശാവര്‍ക്കറായ മാര്യാട് വീമ്പൂര് സ്വദേശി 48കാരിക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
ഇതിന് പുറമെ മഞ്ചേരിയിലെ സ്വകാര്യ ലാബിലെ ജീവനക്കാരനായ ആനക്കയം പന്തല്ലൂര്‍ അരീച്ചോല സ്വദേശി 30കാരനും രോഗം സ്ഥിരീകരിച്ചു. മെഡിക്കൽ േകാളജിലെ സ്റ്റാഫ് നഴ്സിനും പോസിറ്റീവ് ആയതോടെ കടുത്ത ആശങ്കയിലാണ് സഹപ്രവർത്തകർ. ഇതിന് പുറമെ ജീവനക്കാരുടെ കുറവും തിരിച്ചടിയാകുന്നുണ്ട്. ക്വാറൻറീൻ കാലാവധി കഴിയും മുമ്പെ ജീവനക്കാരെ തിരിച്ച് വിളിക്കുകയാണ്. ആശാവർക്കർക്കും ലാബിലെ ജീവനക്കാരനും രോഗം എവിടെ നിന്ന് ലഭിച്ചു എന്നതിൽ വ്യക്തതയില്ല.
സമൂഹവ്യാപനം നടന്നോ എന്ന് പരിശോധിക്കാനായി നടത്തിയ പരിശോധനയിലാണ് ഇരുവർക്കും പോസിറ്റീവായത്. ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ആശാവർക്കർ വീമ്പൂരിലെ അംഗൻവാടിയിൽ മേയ് 27ന് നടന്ന കുത്തിവെപ്പിന് സഹായിക്കാനായി എത്തിയിരുന്നു. കുഞ്ഞുങ്ങളടക്കം 100ലധികം പേരാണ് ഇവിടെ എത്തിയിരുന്നത്. രാമൻകുളം, നറുകര, വീമ്പൂർ, മുട്ടിപ്പടി എന്നിവിടങ്ങളിൽ നിന്നായി നിരവധി പേരാണ് അന്ന് അംഗൻവാടിയിലെത്തത്. ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടത് ആശങ്ക വർധിക്കുന്നു.
നേരത്തെ, പാലക്കാട് രോഗം സ്ഥിരീകരിച്ച ആനക്കയം സ്വദേശിയായ ആരോഗ്യപ്രവർത്തകനിൽ നിന്നും ഇയാളുടെ ഭാര്യയുടെ സഹോദരീ ഭര്‍ത്താവ് കുറുവ പാങ്ങ് സ്വദേശി 41കാരനും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ചെരണിയിൽ രോഗം സ്ഥിരീകരിച്ച അസം സ്വദേശിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട ചെരണി ആശുപത്രിയിലെ രണ്ട് ഡോക്ടർമാർ അടക്കം പത്ത് ആരോഗ്യപ്രവർത്തകരും നിരീക്ഷണത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.