വിതുര: കല്ലാറിെൻറ തീരത്ത് അമ്മയാനയുടെ നിശ്ചല ശരീരത്തിൽ തഴുകിയും തലോടിയും മണിക്കൂറുകളോളം മാറാതെ നിന്ന കുട്ടിയാന നാട്ടുകാർക്കും വനപാലകർക്കും നൽകിയത് ഹൃദയഭേദകരംഗം. ശനിയാഴ്ച രാവിലെയാണ് ഇരുപത്തിയാറാം മൈലിലെ വനത്തോട് ചേർന്ന സ്വകാര്യവസ്തുവിൽ ചരിഞ്ഞ കാട്ടാനയുടെ ജഢം നാട്ടുകാർ കാണുന്നത്. അമ്മയുടെ മരണമറിയാതെ ജഡത്തിന് ചുറ്റും വലംവച്ച് നടക്കുകയായിരുന്നു കുട്ടിക്കൊമ്പൻ. പലതവണ അവൻ അമ്മയെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു.
കഴിയില്ലെന്ന് കണ്ടതോടെ അരികിലിരുന്ന് അമ്മയെ തുമ്പിക്കൈ കൊണ്ട് മെല്ലെ തലോടി. ചുറ്റിലും കൂടിയവർക്ക് സങ്കടക്കാഴ്ചയൊരുക്കിയ കുട്ടിക്കൊമ്പൻ ആരെയും ജഡത്തിനടുത്തേക്ക് ചെല്ലാൻ അനുവദിച്ചില്ല. മണിക്കൂറുകളോളം അവൻ അമ്മയ്ക്കരികിൽ തുടർന്നു. അടുത്തേക്ക് വരാൻ ശ്രമിച്ചവരെ ചിന്നംവിളിച്ച് അകറ്റി. ഉച്ചയോടെ നാട്ടുകാരും വനപാലകരും ചേർന്ന് ജെ.സി.ബി ഉപയോഗിച്ച് കല്ലാർ ഇരുപത്തിയാറാം മൈലിൽ നിന്ന് ജഡം കിടന്ന ഉൾപ്രദേശത്തേക്ക് വഴിയൊരുക്കി.
കുട്ടിയാനയെ കൊണ്ടുപോകാനുള്ള വാഹനം ഇതുവഴിയെത്തിച്ചു. തുടർന്ന് വടം ഉപയോഗിച്ച് പിടികൂടി വാഹനത്തിൽ കയറ്റി. കുട്ടിയാനയെ കോട്ടൂർ ആന പരിപാലന കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.ഇതിന് ശേഷമാണ് പോസ്റ്റ്മോർട്ടം നടപടികളിലേക്ക് കടക്കാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.