പാലക്കാട്: 2019ലെ വേനൽക്കാലം സംസ്ഥാനത്ത് കടുക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. മാ ർച്ച് മുതൽ മേയ് വരെ കൂടിയ താപനിലയിലും കുറഞ്ഞ താപനിലയിലും ശരാശരി താപനിലയിലും 0.5 മുതൽ 1 ഡിഗ്രി സെൽഷ്യസ് വരെ വർധനവുണ്ടാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഹിമാചൽ പ്രദേശ്, പടിഞ്ഞാറൻ രാജസ്ഥാൻ, കൊങ്കൺ, ഗോവ, കർണാടക തീരദേശം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലും താപനില വർധിക്കും. കുറഞ്ഞ താപനിലയിലും ശരാശരി താപനിലയിലും 0.5-1 ഡിഗ്രി സെൽഷ്യസ് വർധനവാണുണ്ടാകുക. തമിഴ്നാട്ടിലും ഇൗ വർധനവുണ്ടാകും. പഞ്ചാബ്, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ഡൽഹി, ഹരിയാന, യു.പി, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, ബിഹാർ, ഝാർഖണ്ഡ്, ബംഗാൾ, ഒഡിഷ, തെലുങ്കാന സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ട്.
പസിഫിക് സമുദ്രത്തിൽ ഇപ്പോൾ എൽനിനോ സാഹചര്യം നിലനിൽക്കുന്നുവെന്നും വേനൽക്കാലത്തിനുശേഷം ദുർബലമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാന കാലാവസ്ഥ നിരീക്ഷണ വകുപ്പിെൻറ റിപ്പോർട്ടനുസരിച്ച് വെള്ളിയാഴ്ച പാലക്കാട് 37.1 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി. മുണ്ടൂർ ഐ.ആർ.ടി.സിയിൽ 39 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്.
മൺസൂൺ ചതിക്കില്ല
2019ലെ മൺസൂൺ ചതിക്കില്ലെന്ന പ്രവചനവുമായി സ്വകാര്യ കാലാവസ്ഥ പ്രവചന ഏജൻസിയായ സ്കൈമെറ്റ്. സാധാരണ തോതിൽ മഴ ലഭിക്കാനാണ് സാധ്യതയെന്നും അതിവർഷ സാധ്യത കുറവാണെന്നും ഏജൻസി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞവർഷം തെക്കുപടിഞ്ഞാറൻ മൺസൂൺ സാധാരണ നിലയിൽ ലഭിച്ചപ്പോൾ വടക്കുപടിഞ്ഞാറൻ മൺസൂണിൽ കുറവുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.