തിരുവനന്തപുരം: പ്രളയത്തിൽ പൊതുമരാമത്ത് വകുപ്പിന് 2611 കോടിയുടെ നാശനഷ്ടമുണ്ടാ യതായി മന്ത്രി ജി. സുധാകരൻ. 1,600 കിലോമീറ്റർ റോഡ് തകർന്നു. ഇവ പുനർനിർമിക്കാൻ 2,000 കോ ടി വരും. 88 പാലങ്ങൾക്ക് കേടു സംഭവിച്ചു. അതിനു 159 കോടിയും 80 സർക്കാർ കെട്ടിടങ്ങൾക്കുണ്ടായ നാശം പരിഹരിക്കുന്നതിന് രണ്ടുകോടിയും വേണം. തകർന്ന 308 കിലോമീറ്റർ ദേശീയപാത പുനർനി ർമിക്കാൻ 450 കോടി യും വേണ്ടി വരുമെന്ന് ചീഫ് എൻജിനീയർമാർ റിപ്പോർട്ട് നൽകിയതായി മ ന്ത്രി വ്യക്തമാക്കി.
ദേശീയപാതയിെല നാശനഷ്ടത്തിൽ 90 ശതമാനവും ഇടുക്കി, വയനാട് ജി ല്ലകളിലും ബാക്കി പാലക്കാട്, കണ്ണൂർ, കോഴിക്കോട്, കാസർകോട്, മലപ്പുറം ജില്ലകളിലെ മല യോരങ്ങളിലുമാണ്. ദേശീയപാത 66, 76, 766, 966, 85, 744, 183 എന്നിവിടങ്ങളിലാണ് കൂടുതൽ തകർച്ച. മണ്ണിടിച് ചിലിന് പുറമെ സംരക്ഷണ ഭിത്തികൾ തകർന്നു. റോഡ് താഴ്ന്നു. ബോഡിമെട്ട്- മൂന്നാർ ദേശീയപാ തയിൽ വലിയ മണ്ണിടിച്ചിലും പാറവീഴ്ചയും മൂലം റോഡിന് കാര്യമായ തകർച്ചയുണ്ടായി.
മൂന്നാറിൽ പെരിയവെരെ പാലം, നിലമ്പൂരിലെ കൈപ്പിനി പാലം എന്നിവ ഒലിച്ചുപോയി. വയനാട്ട ിലെ ചെറുപുഴ കരിന്തിരിക്കടവ് പാലം, മലപ്പുറം വേങ്ങര പുത്തൻപാലം എന്നിവിടങ്ങളിൽ ഗതാ ഗതം നിരോധിച്ചു. കൂടാതെ കോഴിക്കോട് ജില്ലയിലെ ആറ് , മലപ്പുറത്തെ എട്ട്, പാലക്കാട്19 പാല ങ്ങൾ, കോട്ടയത്തെ ഒരുമാൻകടവ് പാലം, തൃശൂരിലെ പറയൻതോട് പാലം എന്നിവയിൽ ഗതാഗതം നി രോധിച്ചു. വെള്ളം കരകവിഞ്ഞ് ഒഴുകിയത് മൂലമാണ് മിക്ക പാലങ്ങളിലും നിരോധനം ഏർപ്പെടു ത്തിയത്.
എറണാകുളം ജില്ല കലക്ടറുടെ ഔദ്യോഗിക വസതി, ജഡ്ജിമാരുടെ കലൂരിലെ ക്വാർട്ടേഴ്സ്, അഡ്വക്കേറ്റ് ജനറലിെൻറ ഓഫിസ് എന്നിവക്കും നാശം ഉണ്ടായി. എറണാകുളം ട്രഷറി ഓഫിസിന് മുകളിൽ മരം വീണു. കാക്കനാട് ചിൽഡ്രൻസ് ഹോം, അങ്കമാലി െറസ്റ്റ് ഹൗസ്, കാട്ടൂർ സബ് രജിസ്ട്രാർ ഓഫിസ്, തൃത്താല െറസ്റ്റ് ഹൗസ്, മഞ്ചേരി മെഡിക്കൽ കോളജ് മെൻസ് ഹോസ്റ്റൽ, കോഴിക്കോട് വിജിലൻസ് ഓഫിസ്, കാസർകോട് െറസ്റ്റ് ഹൗസ് തുടങ്ങിയ നിരവധി സർക്കാർ കെട്ടിടങ്ങൾക്കും ഓഫിസുകൾക്കും കേടു സംഭവിച്ചു. മഴ അവസാനിച്ചാലുടൻ പുനർനിർമാണത്തിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി സുധാകരൻ പറഞ്ഞു.
കാസർകോട്, കണ്ണൂർ, വയനാട്
•ചന്ദ്രഗിരി വഴി കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡിൽ പുലിക്കുന്നിന് സമീപം കുന്നിൻചരിവിൽ വിള്ളൽ. വലിയ വാഹനങ്ങൾക്ക് നിയന്ത്രണം. ഭീമനടിയിലും ബദിയഡുക്കയിലും കുന്നിടിഞ്ഞ് തടസ്സം. ഭീമനടിയിൽ ചെറുവാഹനങ്ങൾക്ക് പോകാം.
•കർണാടകത്തിലേക്കുള്ള മാക്കൂട്ടം ചുരം, കൊട്ടിയൂർ-വയനാട് ചുരം റോഡുകൾ തകർന്നു; യാത്രാനുമതിയില്ല
•കൊട്ടിയൂർ--പാൽചുരം-ബോയ്സ് ടൗൺ റോഡിൽ കഴിഞ്ഞദിവസം ബസ് സർവിസ് പുനരാരംഭിച്ചു.
• മാനന്തവാടിയിൽനിന്ന് കണ്ണൂർ ഇരിട്ടിയിലേക്കുള്ള പാൽച്ചുരം ഇടിഞ്ഞ് മുടങ്ങിയ ഗതാഗതം പുനസ്ഥാപിച്ചു.
•കൽപറ്റ, സുൽത്താൻബത്തേരി എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന ദേശീയപാത 766ൽ ഇപ്പോൾ തടസ്സങ്ങളില്ല.
•താമരശ്ശേരി ചുരത്തിലെ തടസ്സങ്ങൾ നീക്കി. എങ്കിലും ജാഗ്രത വേണ്ട പാതയാണിത്.
• തമിഴ്നാട്ടിലെ ഗൂഡല്ലൂർ, ഊട്ടി റോഡിലും ഇപ്പോൾ ഗതാഗതതടസ്സമില്ല.
കോഴിക്കോട്, മലപ്പുറം, പാലക്കാട്
•മൂന്നുമാസം മുമ്പ് ഉദ്ഘാടനം ചെയ്ത ചിപ്പിലിത്തോട്-തുഷാരഗിരി റോഡ് മലവെള്ളപ്പാച്ചിലിൽ ഒരു കിലോമീറ്ററോളം ഒലിച്ചുപോയി. ബൈക്കുകൾ മാത്രമാണ് ഇപ്പോൾ ഇതുവഴി ഓടുന്നത്.
•രാമനാട്ടുകരക്കും അഴിയൂരിനും ഇടയിൽ ദേശീയപാത മിക്കയിടങ്ങളിലും തകർന്ന് ഗതാഗതം ക്ലേശകരമായി.
• കോഴിക്കോട്- തൃശൂർ, കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ ഗതാഗതസ്തംഭനം ഇല്ല. നാടുകാണി അന്തർസംസ്ഥാന പാതയിൽ ഗതാഗതം പൂർണമായി നിലച്ചു. പൊന്നാനി-ചാവക്കാട് റോഡിൽ വെളിയങ്കോട് മുതലും ചമ്രവട്ടം ജങ്ഷൻ മുതൽ പള്ളപ്രം വരെയും റോഡ് അമ്പേ തകർന്നു. പെരിന്തൽമണ്ണ- പട്ടാമ്പി റോഡും സഞ്ചാരയോഗ്യമല്ല.
•പാലക്കാട്/കല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ പൊന്നങ്കോട്ടും തച്ചമ്പാറയിലും കരിമ്പയിലും റോഡിലടിഞ്ഞ മണ്ണും മണലും നീക്കിയിട്ടില്ല. പൊന്നങ്കോട് കനാൽ പാലത്തിൽ കുഴി രൂപപ്പെട്ടു. പാലത്തിെൻറ ഒരു വശത്തുകൂടിയാണ് ഇപ്പോൾ വാഹനങ്ങൾ പോവുന്നത്.
തൃശൂർ, എറണാകുളം, ഇടുക്കി
•കൊച്ചി-സേലം പാതയിൽ കറുകുറ്റി മുതൽ വാണിയംപാറ വരെ സഞ്ചാരം ദുരിതപൂർണം. മണ്ണുത്തി മുതൽ കുതിരാൻ വരെ തീർത്തും ദുർഘടം. തീരദേശ ഹൈവേയുടെ കുറ്റിപ്പുറം - ഇടപ്പള്ളി ദേശീയ പാത തകർന്നു കിടപ്പാണ്. ചാവക്കാട് കാപ്പിരിക്കാട് മുതൽ കൊടുങ്ങല്ലൂർ മേത്തല വരെ 63 കിലോമീറ്ററിൽ നല്ല ഭാഗം കുറവാണ്.
•വടക്കാഞ്ചേരി-ചാവക്കാട് സംസ്ഥാന പാതയിൽ കുന്നംകുളത്തിനും വടക്കാഞ്ചേരിക്കും മധ്യേയുള്ള കുണ്ടന്നൂർ, നെല്ലുവായ്, കരിയന്നൂർ, പാഴിയോട്ടുമുറി പാടം, വെള്ളറക്കാട് പാടം, ചൊവ്വന്നൂർ പാടം എന്നിവിടങ്ങളിൽ വെള്ളക്കെട്ട്.
•കൊച്ചി-മൂന്നാർ-ധനുഷ്കോടി ദേശീയപാതയിൽ മലയിടിഞ്ഞ് ദേവികുളം ഗ്യാപ് റോഡിൽ ഗതാഗതം മുടങ്ങിയിട്ട് 11 ദിവസം പിന്നിട്ടു. കേരള-തമിഴ്നാട് അതിർത്തിയിൽ മൂന്നാർ വഴിയുള്ള യാത്ര അസാധ്യമാണ്.
•വാളറ മുതൽ നേര്യമംഗലം വരെ ഭാഗത്ത് മരങ്ങൾ കടപുഴകിവീണും മരശിഖരങ്ങൾ വീണും പലപ്പോഴും ഗതാഗതം മുടങ്ങുന്നു.
•കല്ലാർകുട്ടി-പൂപ്പാറ സംസ്ഥാനപാതയിൽ പന്നിയാർകുട്ടിയിൽ ഗതാഗതം നിലച്ചിട്ട് രണ്ടാഴ്ചയായി.
പത്തനംതിട്ട, കോട്ടയം
•പത്തനംതിട്ടയിൽ പ്രളയത്തിൽ നാശമുണ്ടായത് അപ്പർകുട്ടനാട്ടിലെ റോഡുകൾക്ക്. കടപ്ര-വീയപുരം റോഡ് വെള്ളത്തിൽ മുങ്ങിയതിനാൽ ഗതാഗതം പൂർണമായും നിലച്ചു.
•ശബരിമല റോഡുകൾക്ക് കാര്യമായ നാശമില്ല. ജില്ലയിലൂടെ കടന്നുപോകുന്ന എം.സി റോഡിൽ വെള്ളം കയറിയതല്ലാതെ ഗതാഗത തടസ്സമുണ്ടായില്ല. മണ്ണിടിച്ചിൽ മൂലം ഗവി യാത്ര തടസ്സപ്പെട്ടു.
•ചങ്ങനാശ്ശേരി-ആലപ്പുഴ എ.സി റോഡ് ദിവസങ്ങളായി വെള്ളക്കെട്ടിൽ. ഗതാഗതം മുടങ്ങി.
• കോട്ടയം-കുമളി റോഡും കോട്ടയം-ചേർത്തല റോഡും കോട്ടയം-അങ്കമാലി എം.സി റോഡും കോട്ടയം-ഏറ്റുമാനൂർ-എറണാകുളം റോഡും വെള്ളക്കെട്ടിലാണെങ്കിലും ഗതാഗത തടസ്സമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.