പന്ത്രണ്ട് ജില്ലകളിലെ വിദ്യാലയങ്ങൾക്ക് വെള്ളിയാഴ്ച അവധി

തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: കനത്ത കാറ്റും മഴയും തുടർന്ന സാഹചര്യത്തിൽ പന്ത്രണ്ട് (കാസർകോഡ്‌, കണ്ണൂർ, ക ോഴിക്കോട്, വയനാട്, പാലക്കാട്, മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട) ജില്ലകളിലെ മു ഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജില്ലാ ഭരണകൂടങ്ങൾ വെള്ളിയാഴ്ച (09-08-2019) അവധി പ്രഖ്യാപിച്ചു.

ശക്തമായ മഴ തുടരുന്നതി നാലും റെഡ് അലർട്ട് നിലനിൽക്കുന്നതിനാലും കോഴിക്കോട് ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ് ച ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അ വധി പ്രഖ്യാപിച്ചു. കേന്ദ്രീയ വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും മദ്രസകൾക്കും അവധി ബാധകമാണ്.

Full View

കനത്ത മഴയെ തു ടർന്ന് പത്തനംതിട്ട ജില്ലയിലെ പ്രഫഷണൽ കോളജുകളും അങ്കണവാടികളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക ും വെള്ളിയാഴ്ച (09-08-2019) അവധിയായിരിക്കും.

Full View

തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തമായി തുടരുന്നതിനാലും ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലും മലപ്പുറം ജില്ലയിലെ പ്രൊഫഷണല്‍ കോളജ്, കേന്ദ്രീയ വിദ്യാലയം എന്നിവ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗന്‍വാടികള്‍, മദ്രസകള്‍ ഉള്‍പ്പെടെയുളള മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം) വെള്ളിയാഴ്ച (09.08.2019) അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുളള യൂണിവേഴ്സിറ്റി പരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കുകയില്ല.

Full View

എറണാകുളത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധിയായിരിക്കും. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഐ.എസ്.ഇ സ്കൂളുകൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ എന്നിവക്കും അവധി ബാധകമായിരിക്കും.

Full View

യൂണിവേഴ്സിറ്റിയുടെയും മറ്റു പൊതുപരീക്ഷകൾ സംബന്ധിച്ച് അതാതു അധികാരികളുടെ അറിയിപ്പുകൾ ശ്രദ്ധിക്കുക. അവധി പ്രഖ്യാപിച്ചത് കുട്ടികളുടെ സുരക്ഷക്ക് വേണ്ടിയാണ്. അവധി ആഘോഷമാക്കാൻ കുളത്തിലേക്കും പുഴയിലേക്കും നമ്മുടെ മക്കൾ പോകാതിരിക്കാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കുക. എല്ലാവരും സുരക്ഷിതത്വം ഉറപ്പുവരുത്തുക.

Full View

മഴ ശക്തമായി തുടരുന്നതിനാൽ കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച നാളെ (09-08-2019) അവധിയായിരിക്കും. പ്രഫഷണൽ കോളജുകൾക്കും അങ്കണവാടികൾക്കും അവധി ബാധകമായിരിക്കും.

കനത്ത മഴയെ തുടർന്ന് വയനാട്‌ ജില്ലയിലെ പ്രൊഫഷനൽ കോളജ്‌ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ വെള്ളിയാഴ്ച (09.08.2019) അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾക്കും അവധി ബാധകമാണ്‌. യൂണിവേഴ്സിറ്റിയുടെയും മറ്റും പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കില്ല. മോഡൽ റെസിഡെൻഷ്യൽ സ്കൂളുകൾക്ക്‌ അവധി ബാധകമായിരിക്കില്ല. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടതുള്ളതിനാൽ സർക്കാർ ഉദ്യോഗസ്ഥരും അധ്യാപകരും ജില്ലാ കലക്ടറുടെ അനുമതിയില്ലാതെ ജില്ല വിട്ട്‌ പോകാൻ പാടുള്ളതല്ല. ആഗസ്റ്റ്‌ 10, 11 തീയതികളിലും ഉദ്യോഗസ്ഥർ ജില്ലയിൽ ഉണ്ടായിരിക്കേണ്ടതാണ്‌.

Full View

ഇടുക്കി ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജ് ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക് ജില്ലാ കലക്ടർ വെള്ളിയാഴ്ച (09.082019) അവധി പ്രഖ്യാപിച്ചു. കേന്ദ്ര വിദ്യാലയങ്ങൾക്ക് അവധി ബാധകമാണ്.

Full View

ശക്തമായ മഴയെത്തുടർന്ന് കാസർകോഡ്‌ ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഓഗസ്റ്റ് 9) ജില്ലാ കലക്ടർ ഡോ. ഡി. സജിത് ബാബു അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ എന്നിവക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.

Full View

ആലപ്പുഴ ജില്ലയിലെ പ്രൊഫഷണല്‍ കോളജ് ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച (ആഗസ്ത് 9) അവധിയായിരിക്കും.

തൃശൂർ ജില്ലയിലെ പ്രൊഫഷണല്‍ കോളജ് ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച (ആഗസ്ത് 9) അവധിയായിരിക്കും.

പാലക്കാട് ജില്ലയിലെ പ്രൊഫഷണല്‍ കോളജ് ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച (ആഗസ്ത് 9) അവധിയായിരിക്കും.

Tags:    
News Summary - Heavy Rain 2019: Kozhikode, Pathanamthitta District Holiday -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.