മുണ്ടക്കൈ ദുരന്തത്തിനിടയാക്കിയത് കനത്ത മഴ; ജിയോളജിക്കൽ സർവേ റിപ്പോർട്ട്

​തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം സംബന്ധിച്ച് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് ജിയോളജിക്കൽ സ​ർവേ ഓഫ് ഇന്ത്യ. കനത്ത മഴയാണ് മുണ്ടക്കൈ ദുരന്തത്തിനിടയാക്കിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സ്ഥലത്തിന്റെ ചെരിവും മണ്ണിന്റെ ഘടനയും ആഘാതം കൂട്ടിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

2018 മുതൽ പ്രദേശത്ത് ചെറുതും വലുതായ ഉരുൾപ്പൊട്ടലുണ്ടായിട്ടുണ്ട്. അതീവ ഉരുൾപൊട്ടൽ മേഖലയായാണ് മുണ്ടക്കൈ ഉൾപ്പെടുന്ന മലയോര മേഖലകളെ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഉൾപ്പെടുത്തിയിരിക്കുന്നത്. ഉരുൾപൊട്ടലുണ്ടാകുന്നതിന് 24 മണിക്കൂർ മുമ്പ് പുത്തുമലയിൽ 372.6 മില്ലീമീറ്റർ മഴ പെയ്തു.സമീപപ്രദേശങ്ങളിലും കനത്ത മഴയാണ് പെയ്തത്. 2019 ൽ പുത്തുമലയിലുണ്ടായ ഉരുൾപൊട്ടലും മുണ്ടക്കൈയിലെ ഉരുൾപൊട്ടലിന് കാരണമായി.

മുണ്ടക്കൈ ഉരുൾപൊട്ടലിൽ ഏഴ് കിലോ മീറ്റർ ദൂരത്തോളം അവശിഷ്ടങ്ങൾ ഒഴുകിയെന്നും ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. അതേസമയം, മുണ്ടക്കൈ ഉരുൾപൊട്ടലിൽ പെട്ട 130 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്.

ഇന്നലെ മൂന്ന് മൃതദേഹവും ഒരു ശരീരഭാഗവും എയർലിഫ്റ്റിലൂടെ പുറത്തെടുത്തിരുന്നു. കാന്തൻപാറ വെള്ളച്ചാട്ടത്തിന് സമീപത്തുനിന്നാണ് ഇവ കണ്ടെത്തിയത്. വെള്ളിയാഴ്ച കണ്ടെത്തിയ മൃതദേഹങ്ങൾ അന്ന് പുറത്തുകൊണ്ടുവരാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ, ഔദ്യോഗിക കണക്കുകളിൽ മരണം 229 ആയി. 400ലേറെ പേർ മരിച്ചതായാണ് അനൗദ്യോഗിക കണക്ക്.

Tags:    
News Summary - Heavy rain caused Mundakai tragedy; Geological survey report out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.