ഉരുൾപൊട്ടലിൽ കാണാതായവരുടെ പട്ടിക; പൊതുജനങ്ങൾക്ക് വിവരം നൽകാം

കൽപറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരുടെ പട്ടികയിൽ കൂട്ടിച്ചേർക്കലുകൾ നടത്തുന്നതിനും പരിഷ്കരിക്കുന്നതിനും പൊതുജനങ്ങൾക്ക് വിവരം നൽകാം. പട്ടിക ജില്ല ഭരണകൂടം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 130 പേരുടെ പട്ടികയാണ് ഇപ്പോഴുള്ളത്. 8078409770 എന്ന നമ്പറിൽ വിളിച്ച് വിവരം അറിയിക്കാം.

റേഷൻകാർഡ് നമ്പർ, വിലാസം, ബന്ധുക്കളുടെ പേര്, വിലാസക്കാരനുമായുള്ള ബന്ധം, ഫോൺ നമ്പർ, ചിത്രം എന്നിവ സഹിതമാണ് കാണാതായവരുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചത്. പൊതുജനങ്ങൾക്ക് ഈ കരട് പട്ടിക പരിശോധിച്ച് വിവരങ്ങൾ ജില്ല ഭരണകൂടത്തിനെ അറിയിക്കാം.

ഈ പട്ടികയിൽ കൂട്ടിച്ചേർക്കലും ഒഴിവാക്കലും നടത്തിയാകും കാണാതായവരുടെ അന്തിമ പട്ടിക പുറത്തിറക്കുക. ജില്ല ഭരണകൂടത്തിന്‍റെ വെബ്സൈറ്റിൽ (https://wayanad.gov.in/) പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

കാണാതായവരുടെ പട്ടിക 


Tags:    
News Summary - Wayanad landslide missing list published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.