തിരുവനന്തപുരം: ഇൗമാസം 18 മുതല്‍ 20 വരെ കേരള-കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപിലും മണിക്കൂറില്‍ 45 മുതല്‍ 55 കി.മീ വരെ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ഈ ദിവസങ്ങളില്‍ ഈ മേഖലയില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
18ന് ഗള്‍ഫ് ഓഫ് മാന്നാറില്‍ തെക്കുപടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടല്‍, തെക്കുകിഴക്ക് ബംഗാള്‍ ഉള്‍ക്കടല്‍, അന്തമാന്‍ കടല്‍, 19ന് തെക്കുപടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടല്‍, തെക്കുകിഴക്ക് ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ-കിഴക്ക് ബംഗാള്‍ ഉള്‍ക്കടല്‍, അന്തമാന്‍ കടല്‍, 20ന് തെക്കുപടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടല്‍, തെക്കുകിഴക്ക് ബംഗാള്‍ ഉള്‍ക്കടല്‍, വടക്കുകിഴക്ക് ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ-കിഴക്ക് ബംഗാള്‍ ഉള്‍ക്കടല്‍, അന്തമാന്‍ കടല്‍ എന്നിവിടങ്ങളിലും 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിന് സാധ്യതയുണ്ട്. ഇതു മുന്‍നിര്‍ത്തി ഈ ദിവസങ്ങളില്‍ ഈ പ്രദേശങ്ങളില്‍നിന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും അറിയിപ്പില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.