കൊച്ചി: തെക്കൻ ജില്ലകളിലും കാലവർഷക്കെടുതി തുടരുന്നു. ഇടുക്കിയിലും ആലപ്പുഴയിലും ഉരുൾ പൊട്ടലും വ്യാപക കൃഷിനാശവും റിപ്പോർട്ട് ചെയ്യപ്പെട്ടു. കൊച്ചിയുടെ കിഴക്കേ അറ്റത്തുള്ള കോതമംഗലത്ത് കനത്ത മഴയിൽ ഭൂതത്താൻകെട്ട് റോഡ് രണ്ടായി പിളർന്ന് ബൈക്ക് യാത്രക്കാർക്ക് പരിക്ക്.
റോഡിലെ ഗർത്തത്തിലേക്ക് ബൈക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ ഭൂതത്താൻകെട്ട് ഐപ്പിള്ളിൽ വീട്ടിൽ ജയൻ (36) സഹോദരൻ വിജയൻ (33 എന്നിവരെ കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പുലർച്ചയായതിനാലാണ് വൻ ദുരന്തമൊഴിവായത്. ഇതേടെ അവിടേക്കുള്ള ബസ് സർവീസുകൾ നിലച്ചു. ഇടമലയാർ വടാട്ടുപാറയിലേക്കുള്ള ഏക ഗതാഗത മാർഗ്ഗമായ ഭൂതത്താൻകെട്ട് ഡാമിന് 200 മീറ്റർ അകലെ ജംഗിൾ പാർക്കിന് മുന്നിലുള്ള റോഡാണ് രണ്ടായി പിളർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.