തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം ശക്തിയാർജിച്ചതോടെ നവംബർ ഏഴുവരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. കനത്തമഴയെ തുടർന്ന് ഇന്ന് മലപ്പുറത്തും കോഴിക്കോടും കാലാവസ്ഥ നിരീക്ഷണകേന്ദ്രം മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് നവംബർ ഏഴിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും ശനിയാഴ്ച രാത്രിയോടെ അധികൃതർ മഞ്ഞ അലർട്ട് നൽകിയിട്ടുണ്ട്.
തെക്കന്‍ കേരളത്തില്‍ മഴ ശക്തമായതോടെ തിരുവനന്തപുരത്ത് മൂന്ന് അണക്കെട്ടുകള്‍ തുറന്നു. അഗസ്ത്യവനത്തില്‍ നിന്നുള്ള നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ നെയ്യാര്‍ ഡാമിലെ ജലനിരപ്പ് 84 അടിയിലേറെയായി. തുടര്‍ന്ന് രാവിലെ നാല് ഷട്ടറുകള്‍ തുറന്നു. അരുവിക്കര ഡാമിലെ രണ്ടും പേപ്പാറ ഡാമിലെ ഒരു ഷട്ടറും തുറന്നിട്ടുണ്ട്. നദീതീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജലസേചന വകുപ്പ് അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലകളില്‍ കഴിഞ്ഞദിവസം തുടങ്ങിയ കനത്ത മഴ പലയിടങ്ങളിലും തുടരുകയാണ്.
സാധാരണ ഒക്ടോബർ ആദ്യവാരത്തോടുകൂടി എത്തേണ്ട മഴ ഇത്തവണ ഒരുമാസത്തോളം വൈകിയാണ് കേരളത്തിലെത്തുന്നത്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപംകൊണ്ട ചുഴലിക്കാറ്റുകളും ആവർത്തിച്ചുള്ള ന്യൂനമർദവുമാണ് വടക്ക്-കിഴക്കൻ മൺസൂൺ ഇത്തവണ വൈകാൻ കാരണം. വരുംദിവസങ്ങളിൽ പല ജില്ലകളിലും ഏഴുമുതൽ 11 സെൻറിമീറ്റർ വരെ മഴ ലഭിക്കാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിെൻറ കണക്കുകൂട്ടൽ. രാത്രിയും പുലർച്ചെയുമായിരിക്കും മഴ കൂടുതലായി ലഭിക്കുക. കഴിഞ്ഞ 10 വർഷത്തിനിടെ ആദ്യമായാണ് തുലാവർഷം കേരളത്തിൽ ഇത്രയും വൈകുന്നത്.
കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിെൻറ കണക്കുകൾ പ്രകാരം ഒക്ടോബർ മുതൽ ഡിസംബർ വരെയാണ് തുലാമഴ ലഭിക്കേണ്ടത്. എന്നാൽ മഴമേഘങ്ങൾ പ്രത്യക്ഷപ്പെടാതായതോടെ സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യമായിരുന്നു. പല ജില്ലകളിലും 35 ഡിഗ്രിവരെ ചൂട് ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.