കൊച്ചി: ഹേമ കമ്മീഷൻ റിപ്പോർട്ടിലെ കണ്ടെത്തലിൽ ഞങ്ങൾ (ഡബ്ല്യു.സി.സി) ആശ്ചര്യപ്പെട്ടില്ല എന്നും പ്രശ്നങ്ങളെക്കുറിച്ച് ഞങ്ങൾക്ക് നേരത്തെ അറിയാമായിരുന്നെന്നും പ്രതികരിച്ച് നടി രേവതി. മലയാള സിനിമ സ്ത്രീകൾക്ക് സുരക്ഷിതമാക്കാൻ ഡബ്ല്യു.സി.സി കഠിനമായി ശ്രമിച്ചെന്നും വൈകിയാണെങ്കിലും റിപ്പോർട്ട് പുറത്തുവിട്ടതിൽ സർക്കാറിനോട് നന്ദിയുണ്ടെന്നും രേവതി അറിയിച്ചു.
"റിപ്പോർട്ട് ഞങ്ങൾ വായിച്ചിട്ടില്ല. റിപ്പോർട്ട് വായിച്ചതിനു ശേഷം ഡബ്ല്യു.സി.സി സംയുക്ത തീരുമാനമെടുക്കും. ഞങ്ങളുടെ എല്ലാ അംഗങ്ങളും ഒറ്റകെട്ടായി നിൽക്കുന്നു, റിപ്പോർട്ട് പുറത്ത് വന്നതിൽ ഞങ്ങൾ സന്തോഷിക്കുന്നു," രേവതി പറഞ്ഞു.
മലയാള സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ വെളിപ്പെടുത്തുന്ന ഹേമ കമ്മീഷൻ റിപ്പോർട്ട് ഇന്ന് ഉച്ചയോടെയാണ് സർക്കാർ പുറത്തു വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.