ഹേമ കമ്മിറ്റി റിപ്പോ‍ർട്ട് : സർക്കാറിന് ഒളിച്ചു കളിക്കാൻ ഒന്നുമുണ്ടായിരുന്നില്ലെന്ന് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലോ അത് പുറത്തുവിടുന്നതിലോ സർക്കാറിന് ഒളിച്ചു കളിക്കാൻ ഒന്നുമുണ്ടായിരുന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. റിപ്പോർട്ടിലെ നിർദേശങ്ങൾ സർക്കാർ നടപ്പാക്കിത്തുടങ്ങിയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സിനിമാ നയം രൂപീകരിക്കുന്നതിനായി കൺസൾട്ടൻസിയെ നിയോഗിച്ചതും സിനിമാ കോൺക്ലേവ് നടത്താൻ തീരുമാനിച്ചതുമെല്ലാം ഇതിന്റെ ഭാഗമാണ്. മലയാള സിനിമയെ സംരക്ഷിക്കുക എന്നതാണ് എൽ.ഡി.എഫ് സർക്കാരിന്റെ നയം. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിലൊരു കമ്മറ്റി നിയോഗിച്ചത്. റിപ്പോർട്ട് പുറത്തുവിടരുതെന്ന് ജസ്റ്റിസ് ഹേമ ആവശ്യപ്പെട്ടിരുന്നു. റിപ്പോർട്ടിൽ സർക്കാരിന്റെ ഒരു കൈകടത്തലും ഉണ്ടായിട്ടില്ല.

മൊഴികളുടെ രഹസ്യാത്മകത സംരക്ഷിക്കുക മാത്രമാണ് ചെയ്തത്. ഒഴിവാക്കിയ പേജുകളുടെ കാര്യം ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഏതെങ്കിലും ഭാഗം ലഭിച്ചില്ലെങ്കിൽ അത് നിയമപരമായി വാങ്ങി എടുക്കാവുന്നതുമാണ്. അതിൽ നിയമപരമായി തീരുമാനം ഉണ്ടാകട്ടെ.സിനിമാ രംഗത്ത് ഉയർന്നുവന്ന പരാതികളിൽ നേരത്തെയും കേസെടുത്തിട്ടുണ്ട്. പ്രമുഖ നടൻ അതിന്റെ ഭാഗമായി ജയിലിൽ കിടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Hema Committee Report: MV Govindan said that the government had nothing to hide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.