തി​രു​വ​ന​ന്ത​പു​രം: ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ൽ സ​ർ​ക്കാ​ർ ഒ​ളി​ച്ചു​വെ​ച്ച വി​വ​ര​ങ്ങ​ളി​ൽ ഇ​ട​പെ​ട​ലു​മാ​യി സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മീ​ഷ​ൻ. പെ​ൻ​ഡ്രൈ​വു​ക​ളും സീ​ഡി​യും അ​ട​ങ്ങി​യ റി​പ്പോ​ർ​ട്ടി​ന്‍റെ പൂ​ർ​ണ​രൂ​പം അ​ടി​യ​ന്ത​ര​മാ​യി മു​ദ്ര​വെ​ച്ച ക​വ​റി​ൽ വി​വ​രാ​വ​കാ​ശ ക​മീ​ഷ​ന് കൈ​മാ​റ​ണ​മെ​ന്ന് വി​വ​രാ​വ​കാ​ശ ക​മീ​ഷ​ൻ ഡോ.​എ.​അ​ബ്ദു​ൽ ഹ​ക്കീം ഉ​ത്ത​ര​വി​ട്ടു.

വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം റി​പ്പോ​ർ​ട്ടി​നാ​യി പ​ണം അ​ട​പ്പി​ച്ച​ശേ​ഷം അ​പേ​ക്ഷ​ക​രെ അ​റി​യി​ക്കാ​തെ അ​ഞ്ച് പേ​ജു​ക​ൾ ഒ​ഴി​വാ​ക്കി​യ​തി​നെ​തി​രെ ‘മാ​ധ്യ​മം’ ലേ​ഖ​ക​ൻ അ​നി​രു അ​ശോ​ക​ൻ ന​ൽ​കി​യ അ​പ്പീ​ലി​ന്മേ​ലാ​ണ് ന​ട​പ​ടി. റി​പ്പോ​ർ​ട്ട് വാ​യി​ച്ച​ശേ​ഷം സ​ർ​ക്കാ​ർ ഒ​ഴി​വാ​ക്കി​യ ഖ​ണ്ഡി​ക​ക​ൾ പു​റ​ത്തു​വി​ടു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

295 പേ​ജു​ള്ള റി​പ്പോ​ർ​ട്ടി​ൽ സ്വ​കാ​ര്യ​ത​യെ ബാ​ധി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ ഒ​ഴി​വാ​ക്കി മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും ന​ൽ​ക​ണ​മെ​ന്നാ​ണ് ജൂ​ലൈ അ​ഞ്ചി​ന് വി​വ​രാ​വ​കാ​ശ ക​മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ട​ത്. വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ളെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 33 ഖ​ണ്ഡി​ക​ക​ൾ ക​മീ​ഷ​ൻ നേ​രി​ട്ട് ഒ​ഴി​വാ​ക്കി. കൂ​ടാ​തെ, സ്വ​കാ​ര്യ​ത​യെ ബാ​ധി​ക്കു​ന്ന മ​റ്റേ​തെ​ങ്കി​ലും ഭാ​ഗ​ങ്ങ​ളു​ണ്ടെ​ങ്കി​ൽ അ​ത് ഒ​ഴി​വാ​ക്കാ​ൻ സം​സ്ഥാ​ന ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സ​ർ​ക്ക് (എ​സ്.​പി.​ഐ.​ഒ) വി​വേ​ച​ന അ​ധി​കാ​ര​മു​ണ്ടാ​യി​രി​ക്കും.

എ​ന്നാ​ൽ, റി​പ്പോ​ർ​ട്ടി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന ഭാ​ഗ​ങ്ങ​ൾ ഏ​താ​ണെ​ന്ന് അ​പേ​ക്ഷ​ക​രെ മു​ൻ​കൂ​ട്ടി അ​റി​യി​ക്ക​ണ​മെ​ന്നും ക​മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ സ​ർ​ക്കാ​റി​നെ അ​റി​യി​ച്ചി​രു​ന്നു. ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​മീ​ഷ​ൻ വി​ല​ക്കി​യ 33 ഖ​ണ്ഡി​ക​ക​ൾ​ക്കു പു​റ​മെ, 101 ഖ​ണ്ഡി​ക​ക​ൾ കൂ​ടി സാം​സ്കാ​രി​ക വ​കു​പ്പി​ന്‍റെ സം​സ്ഥാ​ന പ​ബ്ലി​ക് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സ​റാ​യ സു​ഭാ​ഷി​ണി ത​ങ്ക​ച്ചി ഒ​ഴി​വാ​ക്കി. ഇ​തി​ന് ശേ​ഷ​മു​ള്ള 233 പേ​ജു​ക​ളു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ൾ ല​ഭി​ക്കു​ന്ന​തി​ന് പേ​ജ് ഒ​ന്നി​ന് മൂ​ന്നു​രൂ​പ നി​ര​ക്കി​ൽ ട്ര​ഷ​റി​യി​ൽ അ​ട​ക്ക​ണ​മെ​ന്നാ​ണ് ജൂ​ലൈ 18ന് ​എ​സ്.​പി.​ഐ.​ഒ രേ​ഖാ​മൂ​ലം അ​പേ​ക്ഷ​ക​രെ അ​റി​യി​ച്ചി​രു​ന്ന​ത്.

ഒ​ഴി​വാ​ക്കി​യ പേ​ജു​ക​ളും ഖ​ണ്ഡി​ക​ക​ളും വ​രി​ക​ളും പ​ട്ടി​ക തി​രി​ച്ച് അ​പേ​ക്ഷ​ക​ർ​ക്ക് ന​ൽ​കി. എ​ന്നാ​ൽ, ആ​ഗ​സ്റ്റ് 19ന് ​ന​ടി ര​ഞ്ജി​നി​യു​ടെ ഹ​ര​ജി ഹൈ​കോ​ട​തി ത​ള്ളി​യ​തി​നു പി​ന്നാ​ലെ ഒ​ഴി​വാ​ക്ക​ൽ പ​ട്ടി​ക​യി​ൽ ഇ​ല്ലാ​തി​രു​ന്ന 49 മു​ത​ൽ 53 പേ​ജു​ക​ളി​ലെ 11 ഖ​ണ്ഡി​ക​ക​ൾ കൂ​ടി ഒ​ഴി​വാ​ക്കി​യാ​ണ് സാം​സ്കാ​രി​ക വ​കു​പ്പ് അ​പേ​ക്ഷ​ക​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്. ഇ​തി​നെ​തി​രെ​യാ​ണ് ​‘മാ​ധ്യ​മം’ അ​പ്പീ​ലു​മാ​യി വി​വ​രാ​വ​കാ​ശ ക​മീ​ഷ​നെ സ​മീ​പി​ച്ച​ത്.

49 മു​ത​ൽ 53 വ​രെ പേ​ജു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​ണെ​ന്നും അ​ത് അ​പേ​ക്ഷ​ക​രെ അ​റി​യി​ക്കു​ന്ന​തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വീ​ഴ്ച​പ​റ്റി​യെ​ന്നും ബു​ധ​നാ​ഴ്ച ക​മീ​ഷ​ൻ വി​ളി​ച്ച ഹി​യ​റി​ങ്ങി​ൽ എ​സ്.​പി.​ഐ.​ഒ സു​ഭാ​ഷി​ണി ത​ങ്ക​ച്ചി​യും സാം​സ്കാ​രി​ക വ​കു​പ്പ് ജോ​യ​ന്‍റ് സെ​ക്ര​ട്ട​റി ആ​ർ. സ​ന്തോ​ഷും അ​റി​യി​ച്ചു. എ​ന്നാ​ൽ, ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ന​ട​പ​ടി സ​ർ​ക്കാ​റി​ന്‍റെ പ്ര​തി​ച്ഛാ​യ മോ​ശ​മാ​ക്കി​യെ​ന്നും രാ​ജ്യ​വ്യാ​പ​ക​മാ​യി ച​ർ​ച്ച ചെ​യ്യേ​ണ്ട റി​പ്പോ​ർ​ട്ടി​നെ അ​നാ​വ​ശ്യ വി​വാ​ദ​ങ്ങ​ളി​ലേ​ക്ക് ത​ള്ളി​വി​ട്ടെ​ന്നും ഡോ.​എ. അ​ബ്ദു​ൽ ഹ​ക്കീം വി​മ​ർ​ശി​ച്ചു.

ഇ​ക്കാ​ര്യ​ത്തി​ൽ അ​പേ​ക്ഷ​ക​രോ​ട് മാ​പ്പ് പ​റ​യാ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചെ​ങ്കി​ലും ക​മീ​ഷ​ൻ അം​ഗീ​ക​രി​ച്ചി​ല്ല. തു​ട​ർ​ന്ന് അ​പേ​ക്ഷ​ക​ന്‍റെ അ​ഭ്യ​ർ​ഥ​ന പ്ര​കാ​ര​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ഒ​ഴി​വാ​ക്കി​യ റി​പ്പോ​ർ​ട്ടി​ലെ 112 ഖ​ണ്ഡി​ക​ക​ൾ പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ പൂ​ർ​ണ​രൂ​പം അ​ടി​യ​ന്ത​ര​മാ​യി ക​മീ​ഷ​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. 

Tags:    
News Summary - Hema Committee Report; No hide and seek

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.