കാസർകോട്: സിനിമ മേഖലയിൽ ഉയർന്നുവരുന്ന ആരോപണങ്ങളിൽ നടപടി വൈകരുതെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി.
കാസർകോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നടിമാരുടെ പരാതികൾക്കെതിരെ ഉറഞ്ഞുതുള്ളിയതു കൊണ്ട് കാര്യമില്ല. ഹേമകമ്മിറ്റിയിലെ കാര്യങ്ങൾ നാടിനു നാണക്കേടുണ്ടാക്കുന്നതാണ്.
ആരോപണ വിധേയരായവർക്ക് എതിരെ അതത് പാർട്ടികൾ നടപടിയെടുക്കണം. രഞ്ജിത്തും സിദ്ദിക്കും സ്ഥാനമൊഴിഞ്ഞതുകൊണ്ട് പ്രശന്ങ്ങൾ അവസാനിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ മുടന്തൻ ന്യായങ്ങളുമായി മുന്നോട്ടു പോകരുത്. ചോദ്യങ്ങൾ ചോദിക്കുമ്പോൾ സുരേഷ് ഗോപിയുടെ നിലപാട് ശരിയല്ലെന്നും ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.