കോട്ടയം: ഹയർ സെക്കൻഡറി പരീക്ഷയുടെ ചോദ്യപേപ്പർ തയാറാക്കിയതിൽ വീഴ്ചവരുത്തിയവർക്കെതിരെ നടപടിയെടുക്കുമെന്ന് പരീക്ഷവിഭാഗം ജോയൻറ് ഡയറക്ടർ മനുഷ്യാവകാശ കമീഷനെ അറിയിച്ചു. സിലബസിന് പുറത്തുനിന്നുള്ള ചോദ്യങ്ങൾ വിദ്യാർഥികളെ മാനസികമായി തളർത്തിയെന്ന് ചൂണ്ടിക്കാട്ടി ബിനു കണ്ണന്താനം നേരേത്ത മനുഷ്യാകാശ കമീഷൻ അംഗം കെ. മോഹൻകുമാറിന് പരാതി നൽകിയിരുന്നു.
ഇത് പരിഗണിച്ച കമീഷൻ ഹയർ സെക്കൻഡറി ഡയക്ടറിൽനിന്ന് വിശദീകരണം തേടി. ഇതിനു മറുപടിയായാണ്, നടപടിയെടുക്കുമെന്ന് ബുധനാഴ്ച കോട്ടയത്ത് നടന്ന സിറ്റിങ്ങിൽ ജോയൻറ് ഡയറക്ടർ വിശദീകരണം നൽകിയത്. ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷകളിൽ 14 മാർക്കിെൻറ ചോദ്യങ്ങളാണ് സിലബസിന് പുറത്തുനിന്ന് വന്നത്. പരാതിയിലെ വിമർശനം ഉൾക്കൊള്ളുന്നതായും ഖേദിക്കുന്നതായും ജോയൻറ് ഡയറക്ടർ വിശദീകരണക്കുറിപ്പിൽ പറയുന്നു. വീഴ്ചവരുത്തിയവരോട് വിശദീകരണം തേടിയിട്ടുണ്ട്. തൃപ്തികരമല്ലെങ്കിൽ കരിമ്പട്ടികയിൽെപടുത്തും. അടുത്തവർഷങ്ങളിൽ ചോദ്യപേപ്പർ തയാറാക്കുന്നവർക്കായി ശിൽപശാല നടത്തും. പരിശീലനവും പഠനസാമഗ്രികളും നൽകുമെന്നും വ്യക്തമാക്കിയതിെൻറ അടിസ്ഥാനത്തിൽ കേസ് അവസാനിപ്പിച്ചു.
ജിഷ വധക്കേസിൽ പൊലീസ് നടപടിയെത്തുടർന്ന് ജോലി നഷ്ടപ്പെെട്ടന്നുകാട്ടി കോട്ടയം സ്വദേശിയായ യുവാവ് മനുഷ്യാവകാശ കമീഷനെ സമീപിച്ചു. അനാഥനായ യുവാവ് തിരുവഞ്ചൂരിലെ ചൈൽഡ് ഹോമിലാണ് വളർന്നത്. പ്രായപൂർത്തിയായതോടെ ബംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ ജോലികിട്ടി. ഇതിനിെടയാണ് കോളിളക്കം സൃഷ്ടിച്ച ജിഷ വധക്കേസുണ്ടായത്.
സംശയമുണ്ടെന്നപേരിൽ ഇൗ യുവാവിനെയും ബംഗളൂരുവിൽ നിന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. നിരപരാധിയാണെന്നുകണ്ട് വിട്ടയച്ചെങ്കിലും തിരികെചെന്നപ്പോൾ ജോലിയിൽനിന്ന് പിരിച്ചുവിെട്ടന്ന അറിയിപ്പാണ് ലഭിച്ചതെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ ദക്ഷിണമേഖല എ.ഡി.ജി.പിയോട് കമീഷൻ വിശദീകരണം തേടി. ചങ്ങനാശ്ശേരി മുഹമ്മദൻസ് എൽ.പി സ്കൂളിൽ അടിസ്ഥാനസൗകര്യങ്ങളില്ലെന്ന പരാതിയിൽ റിപ്പോർട്ട് നൽകാതിരുന്ന നഗരസഭയുടെ നടപടിയിൽ കമീഷൻ അതൃപ്തി രേഖപ്പെടുത്തി. അടുത്ത സിറ്റിങ്ങിൽ റിപ്പോർട്ട് നൽകാൻ സെക്രട്ടറിയോട് ആവശ്യപ്പെട്ടു.
ഉദ്ഘാടനം കഴിഞ്ഞിട്ടും ഏറ്റുമാനൂർ കെ.എസ്.ആർ.ടി സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ തുറക്കാത്തതുമായി ബന്ധപ്പെട്ട പരാതിയിൽ റിപ്പോർട്ട് നൽകാൻ കമീഷൻ ഡി.ടി.ഒയോട് ആവശ്യപ്പെട്ടു. ഭിന്നശേഷിക്കാരുടെ പെൻഷൻ അപേക്ഷക്ക് ആധാർ നിർബന്ധമല്ലെന്ന നിർദേശം ലംഘിക്കുെന്നന്ന സി.കെ. കുട്ടപ്പെൻറ പരാതിയിൽ കലക്ടറോട് വിശദീകരണം ആവശ്യപ്പെട്ടു. ആകെ 85 പരാതി പരിഗണിച്ച കമീഷൻ 10 എണ്ണം തീർപ്പാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.