നിരപരാധികളെ വ്യാജ പോക്സോ കേസുകളിൽ കുടുക്കുന്നത്​ ക്രൂരം -ഹൈകോടതി

കൊച്ചി: നിരപരാധികളെ വ്യാജ പോക്സോ കേസുകളിൽ കുടുക്കുന്നത്​ ക്രൂരമാണെന്നും പ്രതികൾ കുറ്റമുക്തരാക്കപ്പെട്ടാലും ആരോപണം ജീവിതകാലം മുഴുവൻ മാരകമായി വേട്ടയാടുമെന്ന​ും ഹൈകോടതി. ഏഴു വയസ്സുകാരിയായ മകളെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് വയനാട് കൽപ്പറ്റ പോക്‌സോ കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കിയാണ് ജസ്​റ്റിസുമാരായ കെ. വിനോദ് ചന്ദ്രൻ, സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചി​െൻറ നിരീക്ഷണം.

ആദ്യ ഭാര്യയുടെ മരണത്തെത്തുടർന്ന് മകളുമായി രണ്ടാം ഭാര്യ​ക്കൊപ്പം താമസിക്കു​േമ്പാൾ വീണു കാലൊടിഞ്ഞ്​ കിടപ്പിലായ മകളെ പ്രതി പീഡിപ്പിച്ചെന്നായിരുന്നു കേസ്. 2015ൽ നടന്ന സംഭവത്തിൽ 2016 ആഗസ്​റ്റിലാണ്​ വിചാരണ കോടതി പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. ശിഷ്​ടകാലം മുഴുവൻ ജയിൽ ശിക്ഷ അനുഭവിക്കണമെന്നായിരുന്നു വിധി. അപ്പീൽ ഹരജിയാണ്​ ഡിവിഷൻബെഞ്ച്​ പരിഗണിച്ചത്​.

അപ്പീലിൽ പ്രതിക്കായി അഭിഭാഷകൻ ഹാജരാകാതിരുന്നതിനെ തുടർന്ന്​ സംസ്​ഥാന നിയമ സേവന അതോറിറ്റി (കെൽസ) മുഖേന ഡിവിഷൻ ബെഞ്ച് അന്വേഷിച്ചപ്പോൾ ഹാജരാകാമെന്നേറ്റിരുന്ന അഭിഭാഷകൻ ഹാജരാകാനാവില്ലെന്ന് മറ്റൊരു അഭിഭാഷക മുഖേന അറിയിച്ചതായി വ്യക്​തമായി. തുടർന്ന് കോടതി കേസിൽ അഭിഭാഷകയെ അമിക്കസ് ക്യൂറിയായി നിയോഗിച്ചു. പെൺകുട്ടിയുടെയും മുഖ്യ സാക്ഷിയായ രണ്ടാം ഭാര്യയുടെ മൊഴിയിലും വൈരുധ്യമ​ുണ്ടെന്ന്​ അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. രണ്ടാം ഭാര്യ പെൺകുട്ടിയുടെ ക്ലാസ് ടീച്ചർക്ക് ഇക്കാര്യം സംബന്ധിച്ച്​ കത്തു നൽകിയെന്ന് പറയുന്നുണ്ടെങ്കിലും ഹാജരാക്കിയിട്ടില്ലെന്ന്​ കോടതി കണ്ടെത്തി. കത്ത് പൊലീസ് വാങ്ങിയെന്ന് പറയുന്നുണ്ടെങ്കിലും അന്വേഷണ ഉദ്യോഗസ്ഥനും സ്ഥിരീകരിച്ചിട്ടില്ല. പെൺകുട്ടിയുടെ മൊഴി രണ്ടാം ഭാര്യ പറഞ്ഞു പഠിപ്പിച്ചതാണെന്നും പ്രതിയെ വീട്ടിൽനിന്ന് ഒഴിവാക്കാൻ അവർ നടത്തിയ ശ്രമത്തി​െൻറ ഭാഗമാണെന്നും വിലയിരുത്തിയാണ് ഡിവിഷൻ ബെഞ്ച് കുറ്റമുക്തനാക്കിയത്.

Tags:    
News Summary - High Court about trapping innocent people in fake pocso cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.